INDIA

നാല് മലയാളികള്‍ക്ക് പദ്മശ്രീ; വാണി ജയറാമിനും സുധാമൂര്‍ത്തിക്കും പത്മഭൂഷണ്‍ , ആറുപേര്‍ക്ക് പദ്മ വിഭൂഷണ്‍

വെബ് ഡെസ്ക്

2023ലെ പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നാല് മലയാളികള്‍ പദ്മശ്രീ പുരസ്കാര നേട്ടത്തിന് അര്‍ഹരായി. കണ്ണൂര്‍ ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍, ആദിവാസി കൃഷി പ്രചാരകനായ ചെറുവയല്‍ രാമന്‍, കളരി ഗുരുക്കള്‍ എസ് ആർ ഡി പ്രസാദ്, ചരിത്രകാരന്‍ സി ഐ ഐസക് എന്നിവരാണ് പദ്മശ്രീ നേട്ടത്തിന് അര്‍ഹരായ മലയാളികള്‍.

സ്വാതന്ത്ര്യ സമര സേനാനിയും ഖാദി പ്രചാരകനുമാണ് 99കാരനായ അപ്പുക്കുട്ടന്‍ പൊതുവാള്‍. പയ്യന്നൂര്‍ സ്വദേശിയായ അപ്പുക്കുട്ടന്‍ പൊതുവാള്‍ 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായിരുന്നു.

തബല വിദ്വാന്‍ സക്കീര്‍ ഹുസൈന്‍, ഒആർഎസ് ലായനി വികസിപ്പിച്ച ഡോ. ദിലീപ് മഹാലാനബിസ്, വാസ്തുവിദ്യാരംഗത്ത് നിന്ന് ബാലകൃഷ്ണ ദോഷി, എസ് എം കൃഷ്ണ, ശ്രീനിവാസ വരദന്‍, മുലായംസിങ് യാദവ് എന്നിവര്‍ക്കാണ് പദ്മവിഭൂഷണ്‍ പുരസ്കാരം.

ഗായിക വാണി ജയറാം, സുധാമൂര്‍ത്തി, സാഹിത്യകാരന്‍ എസ് എല്‍ ഭൈരപ്പ, വ്യവസായി കുമാര്‍ മംഗളം ബിര്‍ള, ശാസ്ത്രജ്ഞന്‍ ദീപക് ധാര്‍, ആത്മീയ ആചാര്യന്മാരായ സ്വാമി ചിന്ന ജിയാര്‍, കമലേഷ് ഡി പട്ടേല്‍ , സുമന്‍ കല്യാണ്‍കപൂര്‍, സാഹിത്യകാരന്‍ കപില്‍ കപൂര്‍ എന്നിവരാണ് പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായത്.

സംഗീത സംവിധായാകന്‍ കീരവാണി പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹനായി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം