INDIA

പലസ്തീനികൾക്ക് അവകാശങ്ങളും മാതൃരാജ്യവും നിഷേധിക്കപ്പെട്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

സംഘർഷം അതിന്റെ അവസാനത്തിലേക്ക് എത്തിക്കാനുള്ള വഴി കണ്ടെത്തുക എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. പലയിടങ്ങളിലും അത് ജനപ്രിയമായി സ്വീകരിക്കപ്പെട്ടിരുന്നില്ലെന്നും എസ് ജയശങ്കർ

വെബ് ഡെസ്ക്

പലസ്തീനികൾക്ക് മാതൃരാജ്യം നിഷേധിക്കപ്പെട്ടുവെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ലെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ. ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം ഭീകരവാദം ആണെന്നും അദ്ദേഹം വ്യക്തമാക്കി. മലേഷ്യയിലെ ക്വാലാലംപൂരിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് റഷ്യ-യുക്രെയ്ൻ, ഹമാസ് - ഇസ്രയേൽ സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.

"ഒരു വശത്ത്, ഒക്ടോബർ 7 ന് നടന്നത് തീവ്രവാദമായിരുന്നു. മറുവശത്ത്, നിരപരാധികളായ സാധാരണക്കാരുടെ മരണത്തെ ആരും മുഖവിലക്കെടുക്കുന്നില്ല. രാജ്യങ്ങൾക്ക് കുറഞ്ഞത് അവരുടെ മനസിലും പ്രതികരണങ്ങളിലും സ്വയം ന്യായീകരിക്കാം. പക്ഷേ നിങ്ങൾക്ക് അന്താരാഷ്ട്ര മാനുഷിക നിയമം എന്നൊരു കാര്യം കണക്കിലെടുക്കാത്ത ഒരു പ്രതികരണവും നടത്താൻ സാധിക്കില്ല. പ്രശ്നത്തിൻ്റെ ശരികളും തെറ്റുകളും എന്തുതന്നെയായാലും, പലസ്തീനികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിന്റെയും അവരുടെ മാതൃഭൂമി നിഷേധിക്കപ്പെട്ടതിൻ്റെയും അടിസ്ഥാന പ്രശ്നമുണ്ട്," വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

ഇസ്രയേലിനെതിരായ ആക്രമണം ഏറ്റവും ദുഃഖകരമായ കാര്യമാണെന്നും എന്നാൽ രാജ്യം ഗാസക്ക് മേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ജയശങ്കറിൻ്റെ പ്രസ്താവന.

റഷ്യ-ഉക്രെയ്ൻ സംഘർഷത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും ജയശങ്കർ കഴിഞ്ഞ ദിവസം സംസാരിച്ചു. "റഷ്യക്കാരോട് യുക്രെയ്ൻ വിഷയത്തിൽ വ്യത്യസ്ത വശങ്ങളിൽ വളരെ തുറന്നു സംസാരിക്കാൻ അവസരം ലഭിച്ച രാജ്യമാണ് നമ്മുടേത്. മറ്റുള്ളവർ ഞങ്ങളെ സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിച്ചു. യുദ്ധഭൂമിയിലെ ഈ സംഘർഷങ്ങൾ നിങ്ങൾക്ക് ഒരു പരിഹാരം നൽകാൻ പോകുന്നില്ല എന്ന നിലപാടാണ് തുടക്കം മുതൽ ഇന്ത്യ സ്വീകരിച്ചത്. ഒരു വഴിക്കല്ലെങ്കിൽ മറ്റൊരു വഴിക്ക് സംഘർഷങ്ങളുടെ അവസാനം ഒരുപാട് നിരപരാധികൾ കൊല്ലപ്പെടുകയും രാജ്യങ്ങൾ ബാധിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നു. സംഘർഷം അതിന്റെ അവസാനത്തിലേക്ക്തിക്കനുള്ള വഴി കണ്ടെത്തുക എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. പലയിടങ്ങളിലും അത് ജനപ്രിയമായി സ്വീകരിക്കപ്പെട്ടിരുന്നില്ല," അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയും മലേഷ്യയും സ്വഭാവത്തിൽ ബഹുസ്വരതയുള്ള രാജ്യമാണെന്നും ജയശങ്കർ പ്രസംഗത്തിനിടെ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം