INDIA

പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ ഏഴ് മുതല്‍; 16 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും

വെബ് ഡെസ്ക്

ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ 16 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന് പകരം ദേശീയ നഴ്‌സിങ്, മിഡ്‌വൈഫറി കമ്മീഷന്‍ സ്ഥാപിക്കാനുള്ള ബില്‍, അന്തര്‍ സംസ്ഥാന സഹകരണ സൊസൈറ്റി ഭേഗതി ബില്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത്ഷായുടെ കീഴില്‍ സഹകരണ മന്ത്രാലയം സ്ഥാപിച്ചതിന് ശേഷമാണ് അന്തര്‍ സംസ്ഥാന സൊസൈറ്റികളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ കേന്ദ്രം അവതരിപ്പിക്കാനൊരുങ്ങുന്നത്.

മറ്റ് പ്രധാന ബില്ലുകള്‍

* സ്വാതന്ത്ര്യത്തിന് മുന്‍പ് പ്രതിരോധമേഖലയ്ക്കായി വിട്ടു കൊടുത്ത ഭൂമിയുടെ മികച്ച മാനേജ്‌മെന്റ് ഉറപ്പുവരുത്താനുള്ള വ്യവസ്ഥകളടങ്ങിയ ഓള്‍ഡ് ഗ്രാന്റ് (നിയന്ത്രണം) ബില്‍

* വനസംരക്ഷണ ഭേദഗതി ബില്‍

* ദേശീയ ഡെന്റല്‍ കമ്മീഷന്‍ ബില്‍

* നോര്‍ത്ത് ഈസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി ബില്‍

* ട്രേഡ് മാര്‍ക്‌സ് (ഭേദഗതി) ബില്‍

* മാഡ്രിഡ് രജിസ്‌ട്രേഷന്‍ സിസ്റ്റം

* ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് ഓഫ് ഗുഡ്‌സ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) ഭേദഗതി ബില്‍

* കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റി (ഭേദഗതി) ബില്‍

* കന്റോണ്‍മെന്റ് മേഖലകളിലെ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ടുള്ള ബില്‍

* പുതിയ ബില്ലുകളില്‍ നാലെണ്ണം കര്‍ണാടക, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ പട്ടിക ക്രമീകരിക്കുന്നതിനാണ്.

പുതിയ സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ നിലവിലുള്ള മന്ദിരത്തില്‍ തന്നെയാണ് ഇത്തവണ സമ്മേളനം നടക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു കേന്ദ്രഭവന മന്ത്രാലയം കഴിഞ്ഞ ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡും, റഷ്യ-യുക്രെയ്ന്‍ യുദ്ധവും മന്ദിരനിര്‍മാണം മന്ദഗതിയിലായെന്നാണ് കേന്ദ്രത്തിന്റെ വാദം.

ശീതകാല സമ്മേളനത്തില്‍ 17 ദിവസമാണ് സഭ ചേരുക. ഇതിന് മുന്നോടിയായി കേന്ദ്രം വിളിച്ച സര്‍വകക്ഷിയോഗം ചൊവ്വാഴ്ച നടക്കും. സമ്മേളന നടത്തിപ്പിന് പുറമെ ജി-20 അധ്യക്ഷ പദം സംബന്ധിച്ചും ചര്‍ച്ച ചെയ്യും. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറുടെ രാജ്യസഭ അധ്യക്ഷനെന്ന നിലയിലുള്ള ആദ്യത്തെ സമ്മേളനമായിരിക്കും ഇത്തവണത്തേത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും