INDIA

ഷിരൂര്‍ പുഴയില്‍ വാഹനങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തി; തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍

ലോറി തലകീഴായി കിടക്കുന്നതായാണ് കണ്ടെത്തിയത്. ലോറി രണ്ടായി മുറിഞ്ഞുപോയെന്നും റിപ്പോർട്ടുകൾ ഉണ്ട്

വെബ് ഡെസ്ക്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാള യുവാവ് കാണാതായ സംഭവത്തിൽ ഗംഗാവലിപ്പുഴയിൽ ലോറിയുടെ ഭാ​ഗങ്ങൾ കണ്ടെത്തി. 15 അടി താഴ്ചയിൽ നിന്നാണ് ലോറിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സ്റ്റിയറിങ്ങും ടയറും ഉൾപ്പടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അർജുന്റെ ലോറി ആണോ ഇതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. വാഹനം ഇന്ന് തന്നെ പുറത്തെടുക്കുമെന്നാണ് കരുതുന്നത്.

മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപ്പേയാണ് ലോറി കണ്ടെത്തിയ വിവരം അറിയിച്ചത്. ഇക്കാര്യം കാർവാർ എംഎൽഎയും എസ്പിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ലോറിയുടെ നമ്പർ പ്ലേറ്റ് കാണാനാവാത്തതിനാൽ കൂടുതൽ കാര്യങ്ങൾ സ്ഥിരീകരിക്കാൻ ആയിട്ടില്ല. ലോറി ഉടൻ പുറത്തെടുക്കുമെന്ന് എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. പുഴയിൽ വേലിയേറ്റ സമയമായതിനാൽ ഒഴുക്ക് കുറഞ്ഞ ശേഷമാവും ലോറി പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിക്കുക. ദൗത്യം ദുഷ്കരമായിരിക്കുമെന്നും സതീഷ് കൃഷ്ണ ചൂണ്ടിക്കാട്ടി.

ലോറി തലകീഴായി കിടക്കുന്നതായാണ് കണ്ടെത്തിയത്. ലോറി രണ്ടായി മുറിഞ്ഞുപോയെന്നും റിപ്പോർട്ടുകൾ ഉണ്ട്. പുഴക്കടിയിൽ മറ്റൊരു വാഹനം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് ഏതെങ്കിലും ചെറിയ വാഹനത്തിന്റേതാകുമെന്നാണ് കരുതുന്നത്. ഡ്രഡ്ജർ ഈ ഭാഗത്തേക്ക് അടുപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് കാമറ ഉൾപ്പടെ ഉപയോഗിച്ച് കൂടുതൽ പരിശോധന നടത്തുന്നുണ്ട്. ലോറി പുറത്തെത്തിക്കാനായി ഷിരൂരിലേക്ക് ക്രെയിൻ എത്തിക്കും. ദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്താൻ അങ്കോളയിൽ അടിയന്തരയോഗം ചേരും.

അർജുനെ കണ്ടെത്തനുള്ള ശ്രമങ്ങൾ ഇന്നലെയോടെയാണ് ഷിരൂരിൽ പുനരാരംഭിച്ചത്. ഇതിനായി ഗോവ തുറമുഖത്ത് നിന്നെത്തിച്ച ഡ്രെഡ്ജര്‍ ഇന്നലെ രാവിലെയോടെ ഷിരൂരില്‍ എത്തിക്കുകയായിരുന്നു. ഗംഗാവാലി പുഴയില്‍ തെരച്ചിലിന് അനുയോജ്യമായ കാലാവസ്ഥ ആണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. മൂന്ന് നോട്‌സിനു താഴെയാണ് നദിയിലെ നീരൊഴുക്ക്. ഇതിനു മുന്‍പ് പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായത് തെരച്ചിലിനെ കാര്യമായി ബാധിച്ചിരുന്നു.

അപകടം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും കാണാതായവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. അര്‍ജുനെ കൂടാതെ ഷിരൂര്‍ സ്വദേശി ജഗനാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്. ദക്ഷിണ കന്നഡ ജില്ലയില്‍ ഷിരൂരില്‍ പനവേല്‍ - കന്യാകുമാരി ദേശീയ പാതയില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. അര്‍ജുനെ കൂടാതെ ഷിരൂര്‍ സ്വദേശി ജഗനാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി