INDIA

റണ്‍വേയിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാർ; ഇന്‍ഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും കേന്ദ്രത്തിന്റെ നോട്ടീസ്

മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ദ്യ ഇന്നലെ അർധരാത്രി ചർച്ച നടത്തിയതിന് ശേഷമാണ് നടപടി

വെബ് ഡെസ്ക്

മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാർ റണ്‍വേയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറൊ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ഇന്‍ഡിഗൊയ്ക്കും മുംബൈ വിമാനത്താവളത്തിനും കാരണം കാണിക്കല്‍ നോട്ടീസയച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ അർധരാത്രി ചർച്ച നടത്തിയതിന് ശേഷമാണ് നടപടി. അടിയന്തരമായി മറുപടി നല്‍കിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നതായി വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു.

വിമാനത്തിന് സമീപമിരുന്ന് യാത്രക്കാർ ഭക്ഷണം കഴിക്കുന്നതായാണ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഗോവ-ഡല്‍ഹി വിമാനം 12 മണിക്കൂർ വൈകിയതിനെ തുടർന്ന് മുംബൈ വഴി തിരിച്ചുവിട്ടിരുന്നു. ദൂരക്കാഴ്ച കുറവായതിനാലായിരുന്നു നടപടി. യാത്രക്കാർ റണ്‍വെയിലിരുന്ന് ഭക്ഷണം കഴിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടതായി ഇൻഡിഗൊ അറിയിച്ചു. യാത്രക്കാരോട് ക്ഷമ ചോദിച്ച ഇന്‍ഡിഗൊ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അറിയിച്ചു.

കനത്ത ശൈത്യത്തെ തുടർന്ന് ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങള്‍ താറുമാറായിരുന്നു. ഇന്ന് മാത്രം വിമാനത്താവളത്തില്‍ നിന്നുള്ള 17 സർവീസുകളാണ് റദ്ദാക്കിയത്. മുപ്പതോളം സർവീസുകള്‍ വൈകുന്നുമുണ്ട്. കഴിഞ്ഞ നാല് ദിവസമായി കുറഞ്ഞ താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയാണ്. ജനുവരി 14, 15 തീയതികളിൽ കുറഞ്ഞ താപനില 3.5 ഡിഗ്രി സെൽഷ്യസും ശനിയാഴ്ച 3.6 ഡിഗ്രി സെൽഷ്യസും വെള്ളിയാഴ്ച 3.9 ഡിഗ്രി സെൽഷ്യസുമായിരുന്നു. മൂടൽമഞ്ഞ് കാരണം തിങ്കളാഴ്ച ഡൽഹിയിലേക്കുള്ള 18 ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതായി റെയിൽവേ അധികൃതർ അറിയിച്ചു. 

വിമാനങ്ങളുടെ കാലതാമസം, തടസങ്ങൾ, റദ്ദാക്കലുകൾ തുടങ്ങി യാത്രക്കാരുടെ ദുരിതങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വൻ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദുർബലമായ ആശയവിനിമയ സംവിധാനമാണ് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കിയത്. എന്നാൽ കാലാവസ്ഥ തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇന്നലെ 84 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. മൂടല്‍ മഞ്ഞ് ട്രെയിന്‍ ഗതാഗതത്തേയും ബാധിച്ചിരുന്നു. 18 ട്രെയിനുകളാണ് ഇന്നലെ വൈകിയോടിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ