INDIA

മഅദനി കേരളത്തിലെത്തി; വരവേറ്റ് പിഡിപി പ്രവര്‍ത്തകര്‍, കനത്ത സുരക്ഷയോടെ അന്‍വാര്‍ശ്ശേരിയിലേക്ക്

വെബ് ഡെസ്ക്

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. ബെംഗുളൂരുവില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് കേരളത്തിലെത്തിയത്. മഅദനിയെ വരവേല്‍ക്കാന്‍ പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ആംബുലന്‍സിലാണ് മഅദനി അന്‍വാര്‍ശ്ശേരിയിലേക്ക് തിരിച്ചത്. മഅദനി എത്തുന്ന സാഹചര്യത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷയാണ് അന്‍വാര്‍ശ്ശേരി പോലീസ് ഒരുക്കിയിരിക്കുന്നത്. മഅദനി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ നേരത്തെ പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

കേരളത്തില്‍ ജൂലൈ ഏഴുവരെ തങ്ങുന്നതിന് 6 .76 ലക്ഷം രൂപയാണ് മഅദനി സുരക്ഷാ ബോണ്ടായി കര്‍ണാടക പോലീസില്‍ കെട്ടിവച്ചത്. ജൂലൈ ഏഴ് വരെ കേരളത്തില്‍ കഴിയുന്ന മദനിക്ക് 12 പോലീസുകാരാണ് സുരക്ഷ ഒരുക്കുക. ഇതിനുള്ള ചെലവാണ് കെട്ടിവച്ച തുക. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ മഅദനിയെ വിമാനത്തില്‍ അനുഗമിക്കും. ബാക്കി പോലീസ് സംഘം റോഡ് മാര്‍ഗം കേരളത്തിലേക്ക് പുറപ്പെട്ടു. മഅദനിക്കൊപ്പം കുടുംബവും വിമാനത്തില്‍ യാത്ര തിരിക്കുന്നുണ്ട്. കേരളത്തില്‍ മഅദനി പോകുന്ന ഇടങ്ങളെല്ലാം പോലീസ് നേരത്തെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

മഅദനി ബെംഗളൂരുനില്‍ നിന്ന് യാത്ര തിരിക്കുന്നു.

കഴിഞ്ഞ ഏപ്രില്‍ 17നായിരുന്നു അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത് . എന്നാല്‍ 62 ലക്ഷം രൂപ സുരക്ഷാ ബോണ്ടായി കെട്ടി വയ്ക്കണമെന്ന് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടതോടെ മഅദനി യാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സുരക്ഷാ ബോണ്ടിന്റെ കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅദനിയുമായി ബന്ധപ്പെട്ടവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി