INDIA

നടുറോഡിൽ ഷോ; ബെംഗളൂരുവിൽ 'കൊമ്പനെ' തടഞ്ഞു നാട്ടുകാർ

തടഞ്ഞത് കർണാടകയിൽ റീ രജിസ്റ്റർ ചെയ്ത ബസ്

ദ ഫോർത്ത് - ബെംഗളൂരു

കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന്റെ ഏകീകൃത കളർ കോഡിൽനിന്ന് രക്ഷനേടാൻ രജിസ്ട്രേഷൻ കർണാടകയിലേക്ക് മാറ്റിയ കൊമ്പൻ ബസിനെ നാട്ടുകാർ പൊതുശല്യത്തെ തുടർന്ന് തടഞ്ഞുവച്ചു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും കാതടപ്പിക്കുന്ന ശബ്ദവിന്യാസവുമായി നിരത്തിൽ പ്രത്യക്ഷപ്പെട്ട ബസിനെ പൊതു ഇടത്തിൽ ശല്യമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരു മടിവാളയിൽ തടഞ്ഞത്.

ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികൾക്ക് വിനോദയാത്ര പോകുന്നതിനായെത്തിയ കൊമ്പൻ ഗ്രൂപ്പിന്റെ ആഡംബര ബസാണ് പ്രശ്നക്കാരനായത്. മടിവാള ക്രിസ്തു ജയന്തി കോളേജിന് മുൻവശത്തായിരുന്നു പ്രകാശവും ശബ്ദവും സമന്വയിപ്പിച്ചുള്ള ബസിന്റെ പ്രകടനം അരങ്ങേറിയത്. നാട്ടുകാർ ബസ് വളഞ്ഞ് ശബ്ദമലിനീകരണം ചോദ്യം ചെയ്തതോടെ ബസ് ജീവനക്കാർ തർക്കിക്കാൻ തുടങ്ങി.

എന്നാൽ അപകട സാധ്യത ചൂണ്ടിക്കാട്ടി നാട്ടുകാർ കാര്യമായി ഉപദേശിച്ചതോടെ ജീവനക്കാർ ഫ്ലൂറസെന്റ്‌ ഗ്രാഫിക്സുകളും സ്റ്റിക്കറുകളും മറയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഇതോടെ തടഞ്ഞുവച്ചവർ ബസ് വിട്ടു നൽകി.കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് ബസുകൾക്ക് ഏകീകൃത കളർ കോഡ് നടപ്പിലാക്കിയതോടെ ആയിരുന്നു കൊമ്പൻസ് ഗ്രൂപ്പ് ബസുകൾ കൂട്ടത്തോടെ അതിർത്തി കടത്തി കർണാടകയിൽ രജിസ്റ്റർ ചെയ്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ