INDIA

'കേവല ഭൗമരാഷ്ട്രീയ താത്പര്യങ്ങൾക്കായി ഭീകരതയെ സംരക്ഷിക്കുന്നു'; ചൈനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

ലഷ്കർ ഇ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞതിൽ ചൈനയ്ക്കെതിരെ ഇന്ത്യ

വെബ് ഡെസ്ക്

മുംബൈ ഭീകരാക്രമണത്തിൽ പങ്കാളിയായ ലഷ്കർ ഇ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞതിൽ, ചൈനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ഭീകരതയ്ക്കെതിരെ പോരാടുന്നതിൽ യാതൊരു ആത്മാര്‍ത്ഥതയും ചൈനയ്ക്കില്ലെന്ന് ബോധ്യമായെന്ന് യുഎന്നിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതിനിധി ആരോപിച്ചു.

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയും അമേരിക്കയും സംയുക്തമായി മുന്നോട്ടുവച്ച നിർദേശമായിരുന്നു ചൈന തള്ളിയത്. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ കീഴിൽ ഭീകരവാദം ചെറുക്കുക ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 1267 അല്‍ഖ്വയ്ദ ഉപരോധ സമിതി ചട്ടപ്രകാരം സാജിദ് മിറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു നിർദേശം

''യുഎന്നിൽ ഇത്രയധികം രാജ്യങ്ങൾ പിന്തുണച്ചിട്ടും ഭീകരതയ്ക്കെതിരായൊരു നിര്‍ദേശം നടപ്പാക്കാനായില്ല. ഇതിനർത്ഥം ആഗോളതലത്തിൽ ഭീകരവിരുദ്ധ പോരാട്ടത്തിന് കാര്യമായ എന്തോ തകരാറുണ്ട് എന്ന് തന്നെയാണ്'' - ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. നിസ്സാരമായ ഭൗമരാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി ഭീകരതയ്ക്കെതിരായ പോരാട്ടം അടിയറവച്ചിരിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഭീകരതയുടെ വെല്ലുവിളികളെ ആത്മാര്‍ഥമായി നേരിടാനുള്ള ഇച്ഛാശക്തിയില്ലെന്ന് മാത്രമാണ് ഇത് തെളിയിക്കുന്നതെന്നും രൂക്ഷവിമര്‍ശനവും ഉന്നയിച്ചു.

സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ആസ്തി മരവിപ്പിക്കല്‍, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്ക്ക് വിധേനാക്കണമെന്നായിരുന്നു ഇന്ത്യയും അമേരിക്കയും യുഎന്നിൽ മുന്നോട്ടുവച്ച നിർദേശം. നിർദേശം മുന്നോട്ട് വയ്ക്കുന്നു. എന്നാൽ ചൈന എതിർക്കുകയായിരുന്നു. ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്.

സാജിദ് മിറിനെതിരായ നീക്കം നേരത്തേയും ചൈന തടഞ്ഞിരുന്നു. കഴിഞ്ഞ സെപ്തംബറിൽ മിറിനെ കരിമ്പട്ടികയിലുൾപ്പെടുത്താൻ നിർദേശിച്ചപ്പോൾ ചൈന താത്കാലികമായി തടയുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ആവശ്യമെന്നായിരുന്നു അന്ന് സ്വീകരിച്ച നിലപാട്. എന്നാൽ ഇപ്പോൾ നിർദേശത്തെ ചൈന പൂർണമായും എതിർത്തു.

2008 നവംബർ 26 ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ സാജിദ് മിറിൻ നിർണായക പങ്കുണ്ട്. ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിര്‍വഹണത്തിലും പ്രധാന പങ്ക് വഹിച്ച ആളായിരുന്നു മിര്‍. ആക്രമണങ്ങളുടെ ഓപ്പറേഷന്‍സ് മാനേജരായിരുന്നു സാജിദ് എന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയിരുന്നത്. ഭീകരാക്രമണങ്ങൾക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കേസിൽ കഴിഞ്ഞ വർഷം ജൂണിൽ പാക് കോടതി സജിദിനെ 15 വര്‍ഷത്ത തടവിന് ശിക്ഷിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ