INDIA

വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ പൈലറ്റിന് സസ്പെന്‍ഷന്‍; എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ

വെബ് ഡെസ്ക്

വിമാനയാത്രയ്ക്കിടെ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. എയർ ഇന്ത്യ പൈലറ്റിന്റെ ലൈസൻസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. സുരക്ഷാ പ്രാധാന്യമുള്ള വിഷയം ഉടനടി ഫലപ്രദമായി പരിഹരിക്കാത്തതിനാണ് എയർ ഇന്ത്യക്ക് പിഴ ചുമത്തിയത്. നടപടി തടയുന്നതിൽ പരാജയപ്പെട്ടതിന് സഹ പൈലറ്റിന് മുന്നറിയിപ്പും നൽകി.

കഴിഞ്ഞ ഏതാനും മാസങ്ങളിൽ നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി ഡിജിസിഎ എയർ ഇന്ത്യയ്ക്ക് ആകെ 70 ലക്ഷം രൂപ പിഴ ചുമത്തി

ഫെബ്രുവരി 27ന് ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ചതെന്ന് ഡിജിസിഎ വ്യക്തമാക്കി. കോക്ക്പിറ്റിൽ കയറിയ പൈലറ്റിന്റെ വനിതാ സുഹൃത്ത് ഡ്യൂട്ടിയിലുള്ള ഒരു എയർ ഇന്ത്യ സ്റ്റാഫായിരുന്നുവെന്നും അവർ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നുവെന്നും ഡിജിസിഎ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു.

കോക്പിറ്റിൽ കയറിയ എയർലൈനിലെ സ്റ്റാഫായ വനിതക്കെതിരെ നിർദ്ദിഷ്‌ട കാലയളവിലേക്ക് ഓർഗനൈസേഷനിലെ പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നതുൾപ്പടെയുള്ള അഡ്‌മിനിസ്‌ട്രേറ്റീവ് നടപടി എടുക്കാൻ റെഗുലേറ്റർ എയർലൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി ഡിജിസിഎ എയർ ഇന്ത്യയ്ക്ക് ആകെ 70 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

"ഫ്ലൈറ്റ് AI 915 ന്റെ പ്രവർത്തന സമയത്ത് ഡിജിസിഎ ചട്ടങ്ങൾ ലംഘിച്ച് യാത്രക്കാരിയെ കോക്പിറ്റിലേക്ക് കയറാൻ പൈലറ്റ് അനുവദിച്ചു . എയർ ഇന്ത്യയുടെ സിഇഒ ക്ക് ഇത് സംബന്ധിച്ച് വിമാനത്തിലെ ഓപ്പറേറ്റിംഗ് ക്രൂ അംഗത്തിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ടതായിട്ടും എയർ ലൈൻ ഉടൻ നടപടി സ്വീകരിച്ചിട്ടില്ല. പ്രതികരണം വൈകുമെന്ന് മനസിലാക്കിയാണ് പരാതിക്കാരൻ ഡിജിസിഎയെ സമീപിച്ചത്. റെഗുലേറ്റർ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന സുഹൃത്തിനെ ബിസിനസ് ക്ലാസിലേക്ക് മാറ്റാൻ പൈലറ്റ് ആവശ്യപ്പെട്ടുവെന്നും ബിസിനസ് ക്ലാസിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോക്പിറ്റിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും ക്യാബിന്‍ ക്രൂ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നിയമപ്രകാരം കോക്‌പിറ്റിനുള്ളിൽ അനധികൃതമായി ആരെയും പ്രവേശിപ്പിക്കാൻ പാടില്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ വിമാനത്തിലെ മുഴുവൻ ജീവനക്കാരെയും ജോലിയിൽ നിന്ന് മാറ്റിനിർത്താൻ ഈ മാസം ആദ്യം ഡിജിസിഎ എയർ ഇന്ത്യയോട് നിർദേശിച്ചിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്