INDIA

ഭാരതം വളരുമ്പോള്‍ ലോകവും വളരുന്നു; ചെങ്കോല്‍ രാജ്യത്തിന് മാര്‍ഗദര്‍ശിയാകും: പ്രധാനമന്ത്രി

അമൃതമഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് മോദി

വെബ് ഡെസ്ക്

ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സമര്‍പ്പണത്തിലൂടെ പൂര്‍ത്തിയായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണ് ഇന്ന്. അമൃതമഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും ഉദ്ഘാടനച്ചടങ്ങിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു.

''പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഭാരതം വളരുമ്പോള്‍ ലോകവും വളരുന്നു. ഭാരതത്തിന്റെ യാത്ര ലോകം ആദരത്തോടെ വീക്ഷിക്കുകയാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ അടയാളമാണിത്'' - പ്രധാനമന്ത്രി വ്യക്തമാക്കി.

ചെങ്കോല്‍ വിവാദങ്ങള്‍ക്കും പ്രധാനമന്ത്രി വിശദീകരണം നല്‍കി. പവിത്രമായ ചെങ്കോല്‍ സ്ഥാപിച്ചെന്നും അധികാര കൈമാറ്റത്തിന്റെ പ്രതീകമാണ് ചെങ്കോലെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോലിന്റെ മഹത്വം വീണ്ടെടുക്കാനായി. പാര്‍ലമെന്റ് നടപടികള്‍ക്ക് ചെങ്കോല്‍ പ്രചോദനമാകുമെന്നും ചെങ്കോല്‍ രാജ്യത്തിന് മാര്‍ഗദര്‍ശിയാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയവും സ്മാരക സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ