INDIA

ഒഡിഷ ട്രെയിൻ അപകടം: പ്രധാനമന്ത്രി ദുരന്തസ്ഥലത്തേക്ക്, പരുക്കേറ്റവരെ സന്ദർശിക്കും, 261 മരണം

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ അപകടം നടന്ന സ്ഥലം സന്ദർശിക്കും. പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിലും പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. ഒഡിഷയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു. രക്ഷാപ്രവര്‍ത്തനം, പരുക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും.

അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇന്ന് ഒഡിഷയിലെ ബാലസോർ സന്ദർശിക്കും. ഉച്ചയോടെ ബാലസോറിലെത്തുന്ന മമത ബാനര്‍ജി ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിക്കും.

മുഖ്യമന്ത്രി പിണറായി വിജയനും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡിഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡിഷയിൽ സംഭവിച്ചത്. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിൻ്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നു''- പിണറായി വിജയൻ പറഞ്ഞു.

അതേസമയം, അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം അവസാനിച്ചതായി റെയിൽവേ അറിയിച്ചു. ബാലസോർ ട്രെയിൻ അപകടത്തിൽ ഇതുവരെ 261 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരണം. 650 ലേറെ പേർക്ക് പരുക്കേറ്റു. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡിഷ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.

അപകടത്തെ തുടർന്ന് റെയിൽവേ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൗത്ത് ഈസ്റ്റ് സർക്കിളിലെ റെയിൽവേ സേഫ്റ്റി കമ്മീഷണർ എ എം ചൗധരിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് ഇന്ത്യൻ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു. റെയിൽവേ സുരക്ഷാ കമ്മീഷണർ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും