മോദിയും അമ്മയും ഫയല്‍ ചിത്രം  
INDIA

പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെന്‍ ആശുപത്രിയില്‍

വെബ് ഡെസ്ക്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി ആശുപത്രിയില്‍. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നതിനെ തുടര്‍ന്നാണ് ഹീരാബെന്നിനെ അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി & റിസർച്ച് സെന്റർആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

99 പിന്നിട്ട ഹീരാബെന്നിന്റെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണെന്ന ആശുപത്രി അധികൃതര്‍ അറിയിച്ചു. മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മോദി അഹമ്മദാബാദിലേക്ക് തിരിച്ചേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമ്മയുമായുള്ള ബന്ധത്തെ കുറിച്ച് വികാരപരമായാണ് പ്രധാനമന്ത്രി പരാമര്‍ശിക്കാറുള്ളത്. അടുത്തിടെ നടന്ന നിയമസഭാ സമ്മേളനത്തിന് ഗുജറാത്തിലെത്തിയപ്പോഴും അദ്ദേഹം അമ്മയെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ ഹീരാബെനിന്റെ പിറന്നാള്‍ ദിനത്തിലും മോദി അമ്മക്കൊപ്പമുണ്ടായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ളാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്