INDIA

'പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്'; പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും ഇന്ത്യയ്ക്ക് പകരം ഭാരത്

വെബ് ഡെസ്ക്

പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും ഇന്ത്യയ്ക്ക് പകരം ഭാരത്. ഇന്തോനേഷ്യയില്‍ നടക്കുന്ന 20-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജി20 ഉച്ചകോടി ക്ഷണക്കത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രാഷ്ട്രപതി ഭവൻ ഉപയോഗിച്ചതിന് പിന്നാലെയാണിത്. 'ഇന്ത്യയുടെ പ്രധാനമന്ത്രി' എന്ന് വിളിക്കുന്ന പതിവ് രീതിക്ക് പകരമായാണ് 'ഭാരതത്തിന്റെ പ്രധാനമന്ത്രി' എന്ന് പരാമർശിച്ചിരിക്കുന്നത്.

ആസിയാൻ-ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി മോദി സെപ്റ്റംബർ 6, 7 തീയതികളിലാണ് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഇന്തോനേഷ്യയാണ് നിലവിൽ ആസിയാൻ അധ്യക്ഷൻ.

ഇന്ത്യയുടെ പേര് ഭാരതം എന്ന് മാത്രമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്ന് ജി 20 ഉച്ചകോടിക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിലേക്ക് രാഷ്ട്രത്തലവന്‍മാരെ രാഷ്ട്രപതി ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് 'ദ പ്രസിഡന്റ് ഓഫ് ഇന്ത്യ'എന്നതിനുപകരം 'ദ പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് ഉപയോഗിച്ചിരിക്കുന്നത്. കത്ത് പുറത്തുവന്നതിനുപിന്നാലെ പ്രതിപക്ഷം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

സെപ്റ്റംബർ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇന്ത്യ ഒഴിവാക്കി ഭാരതമെന്നാക്കുന്നതിനുള്ള ബില്ലുകള്‍ കേന്ദ്ര സർക്കാർ അവതരിപ്പിക്കുമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും