INDIA

'ലഡാക്കോ ജമ്മു- കശ്മീരോ ആകട്ടെ, വെല്ലുവിളികൾ അതിജീവിച്ചും ഇന്ത്യ വികസനപാതയിൽ'; കാര്‍ഗില്‍ വിജയ ദിനത്തില്‍ പ്രധാനമന്ത്രി

വെബ് ഡെസ്ക്

കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 25-ാം വാര്‍ഷികത്തില്‍ സൈനികരുടെ ത്യാഗത്തെ സ്മരിച്ചും പാകിസ്താനെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ലഡാക്കിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

''കാര്‍ഗിലില്‍ വീരമൃത്യുവരിച്ച സൈനികര്‍ അമരന്‍മാരാണ്. കാര്‍ഗിലിലേത് കേവലം യുദ്ധ വിജയം മാത്രമല്ല, പാകിസ്താന്‍ ചെയ്ത ചതിയ്ക്ക് എതിരായ ജയം കൂടിയാണ്. എന്നാല്‍ അനുഭവത്തില്‍ നിന്ന് പാകിസ്താന്‍ പാഠം പഠിച്ചില്ല.'' തീവ്രവാദം ഉപയോഗിച്ച് നിങ്ങള്‍ക്ക് ജയിക്കാനാകില്ലെന്നും മോദി പാകിസ്താന് മുന്നറിയിപ്പ് നല്‍കി.

അഗ്നിപഥ് പദ്ധതിയെ കുറിച്ചും കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ചും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അഗ്നിപഥ് പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി വിഷയം രാഷ്ട്രീയ വത്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത് എന്നും ആരോപിച്ചു. അഗ്നിപഥ് പദ്ധതിയിലുടെ സൈന്യത്തിന് യുവത്വം നല്‍കാനാണ് ശ്രമിക്കുന്നത്. മുന്‍പ് സൈന്യത്തിന് നീക്കിവച്ച സാമ്പത്തിക വിഹിതം പോലും കൊള്ളയടിച്ചവരാണ് ഇന്ന് പരിഷ്‌കരണത്തെ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

'ലഡാക്കോ ജമ്മു കശ്മീരോ ആകട്ടെ, രാജ്യം വികസനത്തിന്റെ പാതയിലാണ്, വികസനത്തിന്റെ വഴിയില്‍ വരുന്ന എല്ലാ വെല്ലുവിളികളെയും ഇന്ത്യ പരാജയപ്പെടുത്തും. ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി 5 വര്‍ഷം തികയുകയാണ്. ഇന്ന് ജമ്മു - കശ്മീര്‍ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ്. വലിയ സ്വപ്‌നങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങിയിരിക്കുന്നു. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചുകഴിഞ്ഞു. ലഡാക്കിലും ജമ്മു കാശ്മീരിലും ടൂറിസം മേഖലയും അതിവേഗം വളരുകയാണ്, ദശാബ്ദങ്ങള്‍ക്ക് ശേഷം കശ്മീരില്‍ ഒരു സിനിമാ ഹാള്‍ തുറന്നു ശേഷം, താസിയ ഘോഷയാത്ര ശ്രീനഗറില്‍ ആരംഭിച്ചു, ഭൂമിയിലെ നമ്മുടെ സ്വര്‍ഗ്ഗം സമാധാനത്തിലേക്കും ഐക്യത്തിലേക്കും അതിവേഗം നീങ്ങുകയാണ്'- പ്രധാനമന്ത്രി അവകാശപ്പെട്ടു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ