INDIA

അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതി: പുനര്‍വികസത്തിന് 24,470 കോടി രൂപ, കേരളത്തിൽ നിന്നും അഞ്ച് സ്റ്റേഷനുകൾ

24,470 കോടി രൂപയാണ് പദ്ധതിയ്ക്കായി ചിലവഴിക്കുന്നത്

വെബ് ഡെസ്ക്

രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍വികസിപ്പിക്കുന്ന അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 6ന് തറക്കല്ലിടും. 24,470 കോടി രൂപയാണ് പദ്ധതിയ്ക്കായി ചിലവഴിക്കുന്നത്. കേരളത്തില്‍ നിന്നുളള അഞ്ച് ജില്ലകളിലേ റെയില്‍വേ സ്റ്റേഷനുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ പയ്യന്നൂര്‍, കാസര്‍ഗോഡ്, വടകര, തിരൂര്‍, ഷൊര്‍ണൂര്‍ ജംങ്ഷന്‍ എന്നിവയാണ് പദ്ധതിയില്‍ ഇടംപിടിച്ച കേരളത്തിലെ സ്‌റ്റേഷനുകള്‍.വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും പ്രധാന മന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുക.

രാജ്യത്തുടനീളമുള്ള 1309 സ്റ്റേഷനുകളുടെ പുനര്‍വികസനത്തിനായാണ്‌ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയ്ക്ക് ആരംഭം കുറിച്ചത്. ഇതില്‍ 508 സ്റ്റേഷനുകളുടെ പുനര്‍വികസനത്തിനുള്ള തറക്കല്ലിടലാണ് ഓഗസ്റ്റില്‍ നിര്‍വഹിക്കുക. നഗരത്തിന്റെ ഇരുവശങ്ങളേയും സംയോജിപ്പിക്കുന്ന രീതിയില്‍ ഈ സ്റ്റേഷനുകളെ നഗരകേന്ദ്രങ്ങള്‍ (സിറ്റി സെന്ററുകള്‍) ആയി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കിവരികയാണ്. മൊത്തത്തിലുള്ള നഗരവികസനം റെയില്‍വേ സ്റ്റേഷനെ കേന്ദ്രീകരിച്ചാകണം എന്ന സമഗ്രമായ കാഴ്ചപ്പാടാണ് ഇതിന് പിന്നില്‍.

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതവും ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മദ്ധ്യപ്രദേശില്‍ 34, ആസാമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളില്‍ 21 വീതം, ജാര്‍ഖണ്ഡില്‍ 20, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ 18 വീതം, ഹരിയാനയില്‍ 15, കര്‍ണ്ണാടകയില്‍ 13ഉം എന്നിങ്ങനെ രാജ്യത്തിന്റെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 508 സ്റ്റേഷനുകളിലാണ് പുനര്‍വികസനം നടക്കുക.

മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത ട്രാഫിക് സര്‍ക്കുലേഷന്‍, ഇന്റര്‍-മോഡല്‍ ഇന്റഗ്രേഷന്‍, യാത്രക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശത്തിനായി രൂപകല്‍പ്പന ചെയ്ത സൂചനകള്‍ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ആധുനിക യാത്രാ സൗകര്യങ്ങളും പുനര്‍വികസനത്തിലൂടെ ലഭ്യമാക്കും. പ്രാദേശിക സംസ്‌കാരത്തില്‍ നിന്നും, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍ നിന്നും് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും സ്റ്റേഷന്‍ കെട്ടിടങ്ങളുടെ രൂപകല്‍പ്പന നടത്തുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ