INDIA

ചെന്നൈ - ഡൽഹി, മനോരഞ്ജന്റെ യാത്രാക്കുറിപ്പുകൾ 'ചെ യുടെ മോട്ടോർ സൈക്കിൾ ഡയറി' പോലെ; പാര്‍ലമെൻ്റ് അതിക്രമക്കേസ് കുറ്റപത്രം

2001ലെ പാർലമെൻ്റ് ആക്രമണത്തിൻ്റെ വാർഷികത്തിൽ പാർലമെൻ്റിൽ നാല് പേർ അതിക്രമിച്ച് കയറിയതാണ് കേസ്

വെബ് ഡെസ്ക്

ഇന്ത്യന്‍ പാര്‍ലമെന്റില്‍ നാല് യുവാക്കള്‍ അതിക്രമിച്ച് കയറി പ്രതിഷേധിച്ച സംഭവത്തില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ക്യൂബന്‍ വിപ്ലവകാരിയും കമ്യൂണിസ്റ്റ് നേതാവുമായ ചെ ഗുവേരയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറിയെ കുറിച്ചും പരാമര്‍ശം. കേസിലെ പ്രതികളില്‍ ഒരാളായ മനോരഞ്ജന്റെ ഇമെയില്‍ സന്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് കുറ്റപത്രത്തില്‍ ചെ ഗുവേര ഇടം പിടിക്കുന്നത്.

മനോരഞ്ജന്‍ ചെന്നൈയില്‍ നിന്നും ലഡാക്കിലേക്ക് നടത്തിയ ബൈക്ക് യാത്ര സംബന്ധിച്ച കുറിപ്പുകള്‍ ക്യൂബന്‍ വിപ്ലവകാരി ചെഗുവേരയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറിയെ അനുസ്മരിപ്പിക്കുന്നതാണ് എന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. പുതിയ പാര്‍ലമെന്റിലെ ലോക്‌സഭാ ഹാളിലേക്ക് ചാടിയിറങ്ങി പ്രതിഷേധിച്ച വ്യക്തിയാണ് മനോരഞ്ജന്‍.

പാര്‍ലമെന്റ് അതിക്രമക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് അടിവരയിടാനാണ് കുറ്റപത്രം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മനോരഞ്ജന്റ ഇമെയില്‍ പരിശോധിച്ചതില്‍ നിന്നാണ് ഡിലീറ്റ് ചെയ്യാന്‍ മറന്നുപോയി എന്ന് കരുതുന്ന യാത്രക്കുറിപ്പുകള്‍ കണ്ടെത്തുന്നത്. ഇതില്‍ ചെന്നൈ ലഡാക്ക് യാത്രയ്ക്കിടെയുള്ള സംഭവങ്ങളാണ് പറയുന്നത്. ഇതില്‍ ഹൈദരാബാദില്‍ നിന്നും ഡല്‍ഹി വരെ മനോരഞ്ജനോടൊപ്പം യാത്ര ചെയ്ത ചൈനീസ് പൗരന്‍ ലി റോങ് എന്നിയാളെ കുറിച്ചും സൂചനയുണ്ടെന്നും ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ലി റോങ് എന്നയാളെ അറിയാമെന്ന് മനോരഞ്ജന്‍ സമ്മതിച്ചതായും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. മൈസൂരുവിലെ ഒരു ജിമ്മില്‍ വച്ച് 2011ല്‍ ആണ് മനോരഞ്ജന്‍ ചൈനീസ് പൗരനെ പരിചയപ്പെടുന്നത്. ഇതിന് ശേഷമായിരുന്നു യാത്ര. ടിബറ്റില്‍ ഒരു വ്യക്തിയുമായുള്ള കൂടിക്കാഴ്ചയ്ക്കായിരുന്നു പിന്നീടുള്ള യാത്ര. എന്നാല്‍ കൂടിക്കാഴ്ച ഫലം കണ്ടില്ല. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ചൈനീസ് പൗരന്‍ 2016ല്‍ ഇന്ത്യ വിട്ട് ചൈനയിലേക്ക് പോയി, ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറയുന്നു.

2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനമായ ഡിസംബർ 13നായിരുന്നു പാർലമെൻ്റ് ആക്രമണം നടക്കുന്നത്. പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച്, സന്ദർശക ഗാലറിയിൽനിന്ന് സഭ നടക്കുന്നിടത്തേക്ക് രണ്ടുപേർ ചാടിയിറങ്ങി മഞ്ഞപ്പുക പടർത്തിയും രണ്ട് പേർ പുറത്ത് നിന്നുമായിരുന്നു പ്രതിഷേധം നടത്തിയത്. മനോരഞ്ജനൊപ്പം സാഗർ ശർമ്മയെന്ന പ്രതിയും പാർലമെന്റിൽ സഭയ്ക്കുള്ളിൽ പ്രതിഷേധിക്കുകയായിരുന്നു. പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച നീലം ദേവി, അമോൽ ഷിൻഡെ എന്നിവരും ഇവർക്ക് സഹായം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ലളിത് ഝാ, വിക്കി ശർമ്മ എന്നിവരും പോലീസ് കസ്റ്റഡിയിലാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ