INDIA

കന്നഡ സൂപ്പർതാരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ; രേണുകസ്വാമിയെ കൊന്നത് സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ചതിന്

വെബ് ഡെസ്ക്

രേണുകാസ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപ അറസ്റ്റിൽ. മൈസൂരുവിലെ ഫാം ഹൗസിൽനിന്ന് ബെംഗളൂരു സിറ്റി പോലീസാണ് ചൊവ്വാഴ്ച ദർശനെ പിടികൂടിയത്. രേണുകസ്വാമിയുടെ മൃതദേഹം ഞായറാഴ്ചയാണ് കാമാക്ഷിപാളയയിലെ അഴുക്കുചാലിൽനിന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ദർശന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി അശ്‌ളീല സന്ദേശങ്ങൾ അയയ്ക്കുകയും സമൂഹമാധ്യമങ്ങളിൽ കമന്റുകളിടുകയും ചെയ്‌തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അഴുക്കുചാലിൽ കിടന്നിരുന്ന മൃതദേഹം തെരുവുപട്ടികളെ കടിച്ചുവലിക്കുന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.

കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗിരിനഗർ സ്വദേശികളായ മൂന്ന് പേർ തിങ്കളാഴ്ച പോലീസിന് മുന്നിൽ കീഴടങ്ങിയതായി സൂചനയുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് മൂവരും പറഞ്ഞു. പോലീസിൻ്റെ ക്രോസ് ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തിയത്.

നടൻ ദർശൻ്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികൾ പറയുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച, രേണുകസ്വാമിയെ ചിത്രദുർഗയിൽനിന്ന് നഗരത്തിലെത്തിച്ച ശേഷം ഒരു ഷെഡിനുള്ളിൽ വച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും