INDIA

ഡല്‍ഹിയിലെ അഫ്ഗാൻ എംബസിയിൽ അധികാരത്തർക്കം; താലിബാന്റെ ചാർജ് ഡി അഫയറെ പുറത്താക്കി അംബാസഡര്‍

ഡൽഹിയിലെ നിയന്ത്രണം മാത്രം താലിബാന് ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അധികാര തർക്കം രൂക്ഷമാകുന്നത്

വെബ് ഡെസ്ക്

താലിബാൻ സർക്കാരിനെ ധിക്കരിച്ച് ഫരീദ് മമുണ്ടസായി അംബാസഡറായി ഓഫീസിൽ തുടരുന്നതിനെ തുടർന്ന് ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ അധികാര തർക്കം രൂക്ഷമാകുന്നു. അംബാസഡര്‍ ഫരീദ് മമുണ്ടസായി സ്ഥാനമൊഴിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ചാർജ് ഡി അഫയറായി നിയമിക്കപ്പെട്ട ടീമിലെ മറ്റൊരു നയതന്ത്രജ്ഞനെതിരെ മമുണ്ടസായി മത്സരിച്ചതാണ് സാഹചര്യം.

താലിബാന് മുന്‍പുള്ള ഭരണകൂടം നിയമിച്ച അംബാസഡറാണ് ഫരീദ് മമുണ്ടസായി. വിദേശത്തുള്ള 14 ദൗത്യങ്ങളുടെ നിയന്ത്രണങ്ങൾ താലിബാൻ ഭരണകൂടം ഇതുവരെ ഏറ്റെടുത്തിട്ടുണ്ട്. അവിടെയെല്ലാം താലിബാന്റെ പ്രതിനിധികളേയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. എന്നാൽ ഡൽഹിയിലെ നിയന്ത്രണം മാത്രം താലിബാന് ഏറ്റെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അധികാര തർക്കം രൂക്ഷമാകുന്നത്. ചാർജ് ഡി അഫയറായി നിയമിക്കപ്പെട്ട ടീമിലെ മറ്റൊരു നയതന്ത്രജ്ഞനെതിരെ മമുണ്ടസായി മത്സരിച്ചതിനാൽ ഡൽഹിയിലെ സാഹചര്യം മാറാൻ സാധ്യതയുണ്ട്. എന്നാല്‍ ഇന്ത്യ ഇതുവരെയും ഇക്കാര്യത്തില്‍ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യമായതിനാൽ വിഷയത്തിൽ ഇടപെടില്ലെന്ന് വിദേശ്യകാര്യ മന്ത്രാലയം ഇരുപക്ഷങ്ങളെയും അറിയിച്ചതായാണ് വിവരം.

താലിബാന്റെ നിർദേശ പ്രകാരം ഡൽഹി എംബസിയിലെ അധികാരം ഏറ്റെടുക്കുന്നതായി ഒരു വ്യക്തി നടത്തിയ അവകാശവാദത്തെ നിഷേധിക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ട് മമുണ്ടസായി തിങ്കളാഴ്ച പ്രസ്താവന നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് അധികാരം സംബന്ധിച്ച തർക്കങ്ങൾ രൂക്ഷമായത്. താലിബാൻ എംബസിയിലെ ചാർജ് ഡി അഫയർ എന്ന് അവകാശപ്പെടുന്ന വ്യക്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും മിഷന്റെ ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ തലസ്ഥാനങ്ങളിലായി നിയമിക്കപ്പെട്ട അഫ്ഗാൻ അംബാസഡർമാരുടെ പ്രതിവാരയോഗത്തിൽ മമുണ്ടസായി ഈ കാര്യങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ആഭ്യന്തര കലഹം ആരംഭിച്ചത്. താലിബാന്റെ ഇസ്ലാമിക് റിപ്പബ്ലിക്കിനു പകരം ഇസ്ലാമിക് റിപ്പബ്ലിക്കുമായി ഇപ്പോഴും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഈ അംബാസഡർമാരെല്ലാം. വ്യാപാര മേഖലയുടെ ചുമതലയുള്ള എംബസിയിലെ കൗൺസിലറായ മുഹമ്മദ് ഖാദിർ ഷായാണ് ഡൽഹിയിലേക്ക് താലിബാൻ നാമനിർദ്ദേശം ചെയ്ത വ്യക്തിയെന്നാണ് സൂചന.

കഴിഞ്ഞമാസം അവസാനം മമുണ്ടസായി കുടുംബത്തോടൊപ്പം ലണ്ടനിൽ ആയിരുന്നപ്പോഴാണ് ചാർജ് ഡി അഫയറായി ഖാദിർ ഷായുടെ നിയമനം നടന്നത്. ചുമതലപ്പെടുത്തിക്കൊണ്ടുള്ള കത്തിന്റെ പകർപ്പും ഷായുടെ കൈവശമുണ്ടായിരുന്നു. എന്നാൽ ഈ കത്ത് വ്യാജമാണെന്നായിരുന്നു സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ വാദം. അഫ്ഗാനിസ്ഥാനിലേക്ക് മരുന്നും ഗോതമ്പും അയക്കുന്ന ഇന്ത്യയുമായി വ്യാപാര മേഖലയുടെ മേധാവി എന്ന നിലയിൽ വളരെയധികം ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് മുഹമ്മദ് ഖാദിർ ഷാ.

മെയ് മാസം ഡൽഹിയിൽ മടങ്ങിയെത്തിയ മമുണ്ടസായി ഷായെ എംബസിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എംബസിയിലെ അഴിമതി മറച്ചു വയ്ക്കാനായാണ് വിഷയം രാഷ്ട്രീയവത്കരിക്കാനായി മമുണ്ടസായി ശ്രമിക്കുന്നതെന്നുമായിരുന്നു ഷായുടെ ആരോപണം. 'ഒരു രാഷ്ട്രീയ പാർട്ടിയുമായോ പ്രസ്ഥാനവുമായോ എനിക്ക് ബന്ധമില്ല. ഒരു ബ്യൂറോക്രാറ്റ് മാത്രമാണ് ഞാൻ', ഷാ പറഞ്ഞു. തന്റെ നിയമനം ഒരു രാഷ്ട്രീയ തീരുമാനമല്ലെന്നും ഖാദിർ ഷാ പറയുന്നു.

മമുണ്ടസായിയുടെ അസാന്നിധ്യത്തിൽ എംബസിയിലുള്ള ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് അഫ്ഗാൻ ജനത ഡൽഹിയിൽ പരാതിപ്പെട്ടിരുന്നതായി അദ്ദേഹം ആരോപിച്ചു. 'ചില സന്ദർഭങ്ങളിൽ അംബാസഡറുടെ പേരും ആളുകൾ പറഞ്ഞു. ഈ പരാതികൾ അഫ്ഗാൻ ജനത കാബൂളിലേക്കും അയച്ചിരുന്നു. അതിനാൽ, അഫ്ഗാൻ ജനതയുടെ ക്ഷേമത്തിനും അവർക്ക് കോൺസുലറും മറ്റ് സേവനങ്ങളും നൽകണമെന്ന് ഞാൻ കരുതുന്നു. അങ്ങനെയാണ് ചാർജ് ഡി അഫയറായി നിയമിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ