INDIA

പ്രകാശ് കാരാട്ടിന് ഇടക്കാല ചുമതല; സിപിഎം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവയുടെ കോ ഓഡിനേറ്റര്‍

വെബ് ഡെസ്ക്

സിപിഎം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവയുടെ കോ ഓഡിനേറ്റര്‍ എന്ന ചുമതല പ്രകാശ് കാരാട്ടിന്. സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിവുവന്ന സാഹചര്യത്തിലാണ് തീരുമാനം. 2025 ല്‍ മധുരയില്‍ നിശ്ചയിച്ചിരിക്കുന്ന 24ാമത് പാര്‍ട്ടി കോണ്‍ഗ്രസ് വരെ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവയുടെ കോ ഓഡിനേറ്റര്‍ എന്ന ചുമതലയാണ് പ്രകാശ് കാരാട്ടിന് നല്‍കിയിരിക്കുന്നത്.

2005 മുതല്‍ 2015 വരെ സിപിഎം ജനറല്‍ സെക്രട്ടരി ്സ്ഥാനം വഹിച്ച നേതാവായിരുന്നു പ്രകാശ് കാരാട്ട്. 2015ല്‍ വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായിട്ടായിരുന്നു സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. 1985ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ട് 1992ല്‍ 'പൊളിറ്റ്ബ്യൂറോ' അംഗമായി. 2005-ല്‍ ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടിയുടെ 18-ാം കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

നസറുള്ളയെ വധിക്കാന്‍ ഇസ്രയേലിനെ സഹായിച്ചത് ഇറാനിയന്‍ ചാരന്‍; ഹിസ്ബുള്ള തലവന്റെ ലൊക്കേഷന്‍ കൈമാറി

സത്യന്‍മാഷ് കാട്ടിത്തരുന്നു; 'ചികിത്സയാകുന്ന കൃഷിയുടെ അനന്തസാധ്യതകള്‍'

ഉപമുഖ്യമന്ത്രിയായി ഉദയനിധി, ഡിഎംകെയില്‍ തലമുറമാറ്റം; ദ്രാവിഡ രാഷ്ട്രീയം ഇനിയെങ്ങോട്ട്?

ഐപിഎല്‍ മെഗാതാരലേലം: ഒരു ടീമിന് എത്ര താരങ്ങളെ നിലനിർത്താം? അണ്‍ക്യാപ്‌ഡ് പ്ലെയർ റൂളും വിലക്കും, പുതിയ നിയമങ്ങള്‍ അറിയാം

നസറുള്ളയ്ക്കു പിന്നാലെ ഹിസ്ബുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ കമാന്‍ഡര്‍ നബീല്‍ കൗക്കിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം