INDIA

മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി വിദേശയാത്രകള്‍ നടത്തിയത് 21 തവണ; ചെലവിട്ടത് 22 കോടിയിലധികം രൂപ

ഈ കാലയളവിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 86 വിദേശ സന്ദർശനങ്ങൾ നടത്തി. ഇതിന് 20 കോടിയിലധികം രൂപയും ചെലവഴിച്ചു

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി 2019 മുതല്‍ വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 22.76 കോടി രൂപ. തുടര്‍ഭരണം ലഭിച്ചതിന് ശേഷം 21 തവണയാണ് മോദി വിദേശയാത്ര നടത്തിയത്.

2019 മുതൽ രാഷ്ട്രപതി എട്ട് വിദേശ യാത്രകളാണ് നടത്തിയത്. 6.24 കോടി രൂപ ഈ യാത്രകൾക്കായി ചെലവഴിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി. ഈ കാലയളവിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 86 വിദേശ സന്ദർശനങ്ങൾ നടത്തി. ഇതിന് 20 കോടിയിലധികം രൂപയും ചെലവഴിച്ചു. 2019 മുതല്‍ പ്രധാനമന്ത്രി മൂന്ന് തവണ ജപ്പാനും രണ്ടു തവണ യുഎസും യുഎഇയും സന്ദര്‍ശിച്ചു.

2019 മുതല്‍ പ്രധാനമന്ത്രി മൂന്ന് തവണ ജപ്പാനും രണ്ടു തവണ യുഎസും യുഎഇയും സന്ദര്‍ശിച്ചു

രാഷ്ട്രപതിയുടെ സന്ദർശനങ്ങൾക്കായി 6,24,31,424 രൂപയും പ്രധാനമന്ത്രിയുടെ സന്ദർശനങ്ങൾക്കായി 22,76,76,934 രൂപയും വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തിനായി 20,87,01,475 രൂപയും 2019 മുതൽ സർക്കാർ ചെലവഴിച്ചെന്നാണ് കണക്കുകള്‍.

രാഷ്ട്രപതി നടത്തിയ എട്ട് വിദേശയാത്രകളില്‍ ഏഴ് യാത്രകളും നടത്തിയത് അന്നത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദാണ്. നിലവിലെ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ കഴിഞ്ഞ സെപ്റ്റംബറിലെ യുകെ സന്ദര്‍ശനം മാത്രമാണ് നിലവില്‍ നടത്തിയ വിദേശ യാത്ര.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ