INDIA

രാജ്യത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ ടണല്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊച്ചി മെട്രോയുടെ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഭാഗവും ഓണ്‍ലൈനിലൂടെ മോദി ഉദ്ഘാടനം ചെയ്തു.

വെബ് ഡെസ്ക്

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിക്ക് അടിയില്‍ കൂടി പോകുന്ന വാട്ടര്‍ മെട്രെയോടൊപ്പം രാജ്യത്തുടനീളമുള്ള നിരവധി മെട്രോ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. കൊച്ചി മെട്രോയുടെ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഭാഗവും ഓണ്‍ലൈനിലൂടെ മോദി ഉദ്ഘാടനം ചെയ്തു.

ഹൗറയിലെ ഫൂല്‍ബഗന്‍ മെട്രോ സ്റ്റേഷനേയും ഹൗറ മൈതാന്‍ മെട്രോ സ്റ്റേഷനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അണ്ടര്‍ വാട്ടര്‍ ടെണലാണ് മോദി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്‌റ്റേഷനും ഹൗറ മെട്രോ സ്‌റ്റേഷനാണ്. 45 സെക്കന്റ് കൊണ്ട് നദിക്കടിയിലൂടെ 520 മീറ്റര്‍ ദൂരം മെട്രോ ട്രെയിന്‍ സഞ്ചരിക്കും. ഉദ്ഘാടനത്തിന് ശേഷം എസ്പ്ലനേഡ് മുതല്‍ ഹൗറ മൈതാന്‍ വരെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മോദി മെട്രോയില്‍ യാത്ര നടത്തി.

രാജ്യത്തിലെ ഏറ്റവും പഴയ മെട്രോ നെറ്റ്‌വര്‍ക്കായ കൊല്‍ക്കത്ത മെട്രോയുടെ ജോക എസ്പ്ലനേഡ് ലൈനിന്റെ തരതല മജേര്‍ഹട് ഭാഗവും ന്യൂ ഗരിയ എയര്‍പോര്‍ട്ട് ലൈനിന്റെ കവി സുഭാഷ് ഹേമന്ത മുഖോപാധ്യായ് ഭാഗവും മോദി ഉദ്ഘാടനം ചെയ്തു. റെയില്‍വേ ലൈനുകള്‍, പ്ലാറ്റ്‌ഫോമുകള്‍, കനാലുകള്‍ എന്നിവയ്ക്ക് കുറുകെയുള്ള സവിശേഷമായ എലവേറ്റഡ് ഇന്‍സ്റ്റളേഷനാണ് മജേര്‍ഹട് മെട്രോ സ്‌റ്റേഷന്‍. ഡല്‍ഹി മീററ്റ് ആര്‍ആര്‍ടിഎസ് കോറിഡോറിലെ ദുഹൈ-മോദിനഗര്‍ ഭാഗത്തിന്റെ ഉദ്ഘാടനവും പൂനെ മെട്രോയുടെ പിംപ്രി ചിന്‍ച്‌വാദ് മുതല്‍ നിഗ്ഡി വരെയുള്ള ഭാഗത്തിന്റെ തറക്കല്ലിടലും മോദി നിര്‍വഹിച്ചു.

അതേസമയം രാജ്യത്തെ ആദ്യത്തെയും ഏഷ്യയിലെ അഞ്ചാമത്തേയും മെട്രോ സര്‍വീസ് ആണ് കൊല്‍ക്കത്ത മെട്രോ. 1984 ഒക്ടോബര്‍ 24-നാണ് മെട്രോ ഭാഗികമായി സര്‍വീസ് ആരംഭിച്ചത്. ആദ്യ സര്‍വീസ് തുടങ്ങി 40 വര്‍ഷത്തിന് ശേഷമാണ് മെട്രോയുടെ നദിക്കുള്ളില്‍ കൂടിയുള്ള സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ നദിക്കടിയില്‍ക്കൂടി റയില്‍ സര്‍വീസ് നടത്തുന്ന കാര്യം ആലോചനയിലുണ്ടായിരുന്നു. ബംഗാളില്‍ ജനിച്ച ബ്രിട്ടീഷ് എഞ്ചിനീയര്‍ ഹെര്‍ലി ഡാറിംപിള്‍-ഹെയ് ആണ് ആദ്യമായി ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. കൊല്‍ക്കത്തയും ഹൗറയും തമ്മില്‍ ബന്ധിപ്പിക്കുന്ന പത്തു കിലോമീറ്റര്‍ ടണല്‍ ആയിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍, ഫണ്ടിന്റെ അപര്യാപ്തത കാരണം ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ല.

1928ല്‍ കൊല്‍ക്കത്തയിലെ വൈദ്യുതി സപ്ലൈ കമ്പനിയായ സിഇഎസ്സി, പവര്‍ കേബിളുകള്‍ക്കായി ടണല്‍ നിര്‍മ്മിക്കാനായി ഹെയിയെ സമീപിച്ചു. 1931-ല്‍ അദ്ദേഹം ഈ പദ്ധതി യാതാര്‍ത്ഥ്യമാക്കി. ഈ ടണല്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ