INDIA

30 വര്‍ഷം മുന്‍പ് റോഡില്‍ നിന്ന് വൈറ്റ്ഹൗസ്‌ കണ്ടു, ഇപ്പോള്‍...ബൈഡനോട് മോദി

30 വര്‍ഷം മുന്‍പ് അമേരിക്കയിലേക്കുള്ള യാത്രയില്‍ ഒരു സാധാരണ പൗരനായി ആദ്യമായി വൈറ്റ് ഹൗസ് കണ്ട ഓര്‍മ പ്രധാനമന്ത്രി പങ്കുവച്ചു

വെബ് ഡെസ്ക്

അമേരിക്കയില്‍ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൈറ്റ് ഹൗസില്‍ ഗംഭീര സ്വീകരണം. തനിക്ക് ലഭിച്ച വലിയ സ്വീകരണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് മോദി നന്ദി അറിയിച്ചു. 140 കോടി വരുന്ന ഇന്ത്യക്കാര്‍ക്കും അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കും നല്‍കുന്ന ബഹുമതിയാണ് ഈ സ്വീകരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

30 വര്‍ഷം മുന്‍പ് അമേരിക്കയിലേക്കുള്ള യാത്രയില്‍ ഒരു സാധാരണ പൗരനായി ആദ്യമായി വൈറ്റ് ഹൗസ് കണ്ട ഓര്‍മ പ്രധാനമന്ത്രി പങ്കുവച്ചു.

'ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറം അമേരിക്കയില്‍ ഞാനൊരു സാധാരണ പൗരനായി എത്തിയിരുന്നു. അന്ന് പുറത്തുനിന്നാണ് വൈറ്റ് ഹൗസ് കണ്ടത്.' മോദി പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന് ശേഷം നിരവധി തവണ അമേരിക്കയില്‍ വന്നിട്ടുണ്ട്. എന്നാല്‍, ഇത്ര വിശാലമായി ഇന്ത്യന്‍ വംശജര്‍ക്കായി ഈ വാതില്‍ തുറക്കുന്നത് ഇതാദ്യമായാണ്. മോദി കൂട്ടിച്ചേർത്തു.

പ്രതിനിധി തല ചര്‍ച്ചകള്‍ക്ക് മുൻപ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മോദിയും ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബൈഡനുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചര്‍ച്ചകള്‍ ഫലപ്രദമാകുമെന്ന് ഉറപ്പുണ്ടെന്നും മോദി പ്രതീക്ഷ പങ്കുവച്ചു.

21-ാം നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ ബന്ധങ്ങളിലൊന്നാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ളതെന്ന് പ്രസിഡന്റ് ബൈഡന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇരു രാഷ്ട്ര തലവന്‍മാരും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

ഇന്ന് നടക്കുന്ന അത്താഴവിരുന്നില്‍ 400 അതിഥികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രസിഡന്റ് ബൈഡന്റെയും പ്രഥമ വനിതയുടെയും ക്ഷണപ്രകാരം ജൂണ്‍ 21 മുതല്‍ 24 വരെയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ