INDIA

അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകത്തിലെ 160 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കും

വെബ് ഡെസ്ക്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യപിച്ചു. 2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ഷേത്രത്തിന്റെ നിര്‍മാണം നടക്കുകയായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ 160 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും നേരെത്തെ വിവരങ്ങളുണ്ടായിരുന്നു.

ഈ വര്‍ഷം അവസാനത്തോടെ ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തി, ജനുവരിയോടെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ അറിയിക്കുന്നത്. മേല്‍ക്കൂരയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ആദ്യ നിലയുടെ നിര്‍മാണം അന്തിമഘട്ടത്തിലും. രാവിലെ 6.30 മുതല്‍ രാത്രി 8 മണി വരെയായിരിക്കും ഭക്തര്‍ക്ക് അനുവദിക്കുന്ന ദര്‍ശന സമയം.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം