INDIA

ഏക വ്യക്തിനിയമം: 'ഗോത്ര ആചാരങ്ങള്‍ അതേപടി നിലനിർത്തണം', സ്വകാര്യ പ്രമേയവുമായി ബിജെപി എംപി, ലോക്സഭ ചര്‍ച്ച ചെയ്യും

ബിഹാറിലെ ഔറംഗബാദിൽ നിന്നുള്ള ബിജെപി എംപിയാണ് സുശീൽ കുമാർ സിംഗ്.

വെബ് ഡെസ്ക്

ഏകീകൃത സിവിൽ കോഡ് വിഷയത്തില്‍ രാജ്യവ്യാപകമായി ചര്‍ച്ചകള്‍ പുരോഗമിക്കെ പാർലമെന്റിൽ സ്വകാര്യ പ്രമേയവുമായി ബിജെപി എംപി. ഭരണഘടന ഉറപ്പുനൽകുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഗോത്ര സമുദായങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും അതേപടി നിലനിറുത്തിക്കൊണ്ട് രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് അനുയോജ്യമായ നിയമനിർമ്മാണം കൊണ്ടുവരണമെന്നാണ് ഔറംഗബാദില്‍ നിന്നുള്ള എംപി സുനിൽ കുമാർ സിങിന്റെ ആവശ്യം. വിഷയം ലോക്‌സഭ ചർച്ച ചെയ്യുന്നതിനായി ലിസ്റ്റ് ചെയ്തു.

ഭരണഘടനയുടെ ആർട്ടിക്കിൾ 44 രാജ്യത്തുടനീളം പൗരന്മാർക്ക് ഒരു ഏകീകൃത സിവിൽ കോഡ് ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഭരണഘടന പൗരനന്മാർക്ക് മൗലികമായ അവകാശങ്ങൾ നൽകിയിട്ടുണ്ട്. നിയമത്തിന് മുന്നിൽ തുല്യതയ്ക്കുളള അവകാശവും മതം, ജാതി, ലിംഗഭേദം മുതലായവയുടെ അടിസ്ഥാനത്തിൽ രാജ്യത്തിലെ ഏതൊരു പൗരന്മാരോടും വിവേചനം കാണിക്കുന്നത് തടയണം എന്നാണ് ഇതിലെ പ്രധാന ആവശ്യം. എന്നാല്‍ സ്ത്രീകളുടെ കാര്യത്തിൽ, ഈ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നുവെന്നത് ലിംഗസമത്വത്തിന് ഭീഷണിയാണ്. ഇത് ഭരണഘടനാ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും സുശീൽ കുമാർ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മണിപ്പൂർ വിഷയത്തിൽ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. പ്രതിപക്ഷ അംഗങ്ങള്‍ ഇന്ത്യ, ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തുകയും എൻ‌ഡി‌എ അംഗങ്ങൾ മോദി, മോദി എന്ന് മറുപടി നല്‍കുകയും ചെയ്തതോടെ സഭ ബഹളത്തില്‍ മുങ്ങി. പിന്നാലെ, പ്രതിപക്ഷ പാർട്ടി അംഗങ്ങൾ സഭ ബഹിഷ്ക്കരിച്ചു. ഇതിനിടെ, പ്രതിപക്ഷ പാർട്ടി അം​ഗങ്ങളുടെ അഭാവത്തിൽ ഭേദഗതി ചെയ്ത സിനിമാട്ടോഗ്രഫി ബില്ലും രാജ്യസഭ പാസാക്കി. സിനിമ പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നുവർഷം വരെ തടവും പകർത്തുന്ന സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താനാണ് പുതിയ ബില്ലിലൂടെ കേന്ദ്രസർക്കാരിന്റെ നീക്കം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം