INDIA

സെബിയുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ നേതൃത്വം നൽകുന്ന പാർലമെന്ററി കമ്മിറ്റിയാണ് പിഎസി

വെബ് ഡെസ്ക്

സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ ഹിൻഡൻബെർഗ് റിസർച്ച് ഉയർത്തിയ ആരോപണങ്ങളിൽ സ്വമേധയാ അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററികാര്യ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പിഎസി) രൂപീകരിച്ചു. ഈ വർഷത്തെ പിഎസിയുടെ അജണ്ടയിൽ സെബിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചെയർപേഴ്സണിനെ നേരിട്ട് വിളിച്ച് വരുത്തി വിവരങ്ങൾ തേടാനും സാധ്യതയുണ്ട്.

കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് പിഎസി. സംയുക്ത പാർലമെന്ററി സമിതി വിഷയം അന്വേഷിക്കണം എന്നത് അദാനിക്കെതിരെയുള്ള ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്ത് വന്നതുമുതൽ പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. ആ സാഹചര്യത്തിലാണ് അസ്വാഭാവികമായ നീക്കവുമായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി രംഗത്തെത്തുന്നത്.

മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും മൗറീഷ്യസും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ട് എന്നതായിരുന്നു ഹിൻഡൻബെർഗിന്റെ കണ്ടെത്തൽ. ആരോപണം പുറത്ത് വന്നപ്പോൾ തന്നെ മാധബി പുരി ബച്ചും ഭർത്താവും സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഹിൻഡൻബെർഗ് സൂചിപ്പിക്കുന്ന നിക്ഷേപം നടത്തുന്നത് 2015-ലാണെന്നും മാധബി സെബിയിലെ സ്ഥിര അംഗമാകുന്നതിനും രണ്ടുവർഷം മുമ്പാണ് ഈ നിക്ഷേപം നടത്തിയത്, തങ്ങൾ ആ സമയത്ത് സ്വകാര്യവ്യക്തിയാണെന്നും സംയുക്ത പ്രസ്താവനയിൽ പരാമർശിക്കുന്നു.

തങ്ങൾക്കെതിരെ ഹിൻഡൻബെർഗ് ഉയർത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്നായിരുന്നു ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിന്റെ പ്രതികരണം. റിപ്പോർട്ടിൽ പരാമർശിച്ചതുപോലെ മാധബി പുരി ബുച്ചുമായോ ധവാൽ ബുച്ചുമായോ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അദാനി ഗ്രൂപ്പ് പറയുന്നു.

2017ലാണ് മാധബി സെബിയിലെ സ്ഥിരഅംഗമാകുന്നത്. 2022-ൽ ചെയര്പേസൺ സ്ഥാനത്തേക്കെത്തി. സെബിയുടെ ചുമതലകളിൽ ഇരിക്കുന്ന ആളുകൾക്ക് കൃത്യമായ നിബന്ധനകളും നിയമങ്ങളുമുണ്ടെന്നും അതിന്റെ ഭാഗമായി തങ്ങളുടെ എല്ലാ നിക്ഷേപങ്ങളുടെയും വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട് എന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഈ മാസം രണ്ടോ മൂന്നോ തവണ യോഗങ്ങൾ നടത്താൻ സാധ്യതയുള്ള പിഎസി സെപ്റ്റംബറിൽ തന്നെ മാധബി പുരി ബുച്ചിന് ചോദ്യം ചെയ്യുമെന്നാണ് സൂചന. പിഎസിയുടെ അടുത്ത യോഗം സെപ്തംബര് 10 നാണു നടക്കേണ്ടത്.

പിഎസി സാധാരണഗതിയിൽ പരിഗണിക്കുന്ന വിഷയങ്ങളോടൊപ്പം ഇത്തവണ പാർലമെന്റ് വഴി രൂപീകരിക്കപ്പെട്ട റെഗുലേറ്ററി ബോഡിയുടെ പ്രവർത്തനം വിലയിരുത്തുമെന്നാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 22 അംഗ കമ്മിറ്റിയാണ് പിഎസി. അതിൽ 15 എംപിമാർ ലോക്സഭയി നിന്നും 7പേർ രാജ്യസഭയിൽ നിന്നും. കെസി വേണുഗോപാലിനെകൂടാതെ മുതിർന്ന ബിജെപി നേതാക്കളായ രവിശങ്കർ പ്രസാദ്, നിഷികാന്ത് ദുബെ, കെ ലക്ഷമൺ, അനുരാഗ് ഠാക്കൂർ, ജഗദംബിക പാൽ, സുധാൻഷു ത്രിവേദി എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളാണ്. ഡിഎംകെയിൽ നിന്നും മുൻ കേന്ദ്രമന്ത്രിയായിരുന്ന ടി ആർ ബാലുവും ടി ശിവയും. കോൺഗ്രസിൽ നിന്ന് ശക്തിസിന്ഹ് ഗോഹിൽ, അമർ സിങ്, ജയപ്രകാശ് എന്നിവരും ബിജെപിയിൽ നിന്നും സിഎം രമേശ്, അപരാജിത സാരംഗി, അശൊഖ് ചവാൻ, തേജസ്‌വി സൂര്യ എന്നിവരും, തൃണമൂൽ നേതാക്കളായാ സൗഗത റോയ് സുഖേന്ദു ശേഖർ റേ എന്നിവരും, എസ്പി യിൽ നിന്ന് ധർമേന്ദ്ര യാദവ്, ടിഡിപിയിൽ നിന്നും അഗുണ്ട ശ്രീനിവാസലു റെഡ്‌ഡി, ജനസേന പാർട്ടിയിൽ നിന്നും വി ബാലഷോരിയും എൻസിപിയിൽ നിന്ന് പ്രഫുൽ പട്ടേലും കമ്മറ്റിയിൽ അംഗങ്ങളാണ്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ