INDIA

സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള ബിൽ പാസാക്കി പഞ്ചാബ് നിയമസഭ

ശിരോമണി അകാലിദൾ, ബി എസ് പി എന്നീ പാർട്ടികളും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തു

വെബ് ഡെസ്ക്

പഞ്ചാബില്‍ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കി. 'പഞ്ചാബ് സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2023 പ്രകാരം മുഖ്യമന്ത്രിയാണ് ഇനി സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ. എഎപിക്ക് പുറമെ, ശിരോമണി അകാലിദൾ, ബി എസ് പി എന്നീ പാർട്ടികളുടെ എംഎൽഎമാർ ബില്ലിന് അനുകൂലിച്ചു.

വൈസ് ചാൻസലർ നിയമനത്തിലടക്കം ഗവർണർ ബന്‍വാരിലാല്‍ പുരോഹിതുമായി എഎപി സർക്കാർ കടുത്ത ഭിന്നതയിലാണ്. തർക്കം മുറുകുന്നതിനിടെയാണ് ഗവണറെ നിർണായക അധികാര കേന്ദ്രത്തിൽ നിന്ന് മാറ്റിക്കൊണ്ടുള്ള ബിൽ പാസാക്കിയിരിക്കുന്നത്. രണ്ട് ദിവസം നീണ്ടു നിന്ന പ്രത്യേക സഭാസമ്മേളനം വിളിച്ചു ചേർത്താണ് ബില്ലിനെ ബിജെപി എതിർത്തപ്പോൾ, സഭാ നടപടികൾ കോൺഗ്രസ് ബഹിഷ്കരിച്ചു. സമ്മേളനത്തിൽ ചോദ്യോത്തരവേളയോ ശൂന്യവേളയോ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നടപടികൾ ബഹിഷ്ക്കരിച്ചത്.

സര്‍വകലാശാലയ്ക്ക് ഒരു വിസിയെ നിയമിക്കാന്‍ സർക്കാരിന് സാധിച്ചില്ലെങ്കില്‍, അത് ജനങ്ങള്‍ നല്‍കിയ അധികാരത്തോടുള്ള അനാദരവ് ആയിരിക്കുമെന്ന് ബില്ലിൻ മേലുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ചില വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ബന്‍വാരിലാല്‍ പുരോഹിത് തടസം സൃഷ്ടിച്ചുവെന്നും ഭഗവന്ത് മാന്‍ ആരോപിച്ചു. അതേസമയം പ്രത്യേക സഭാസമ്മേളനത്തെ എതിർത്ത് ബിജെപി രംഗത്തെത്തി. സ്വന്തം അജണ്ട നടപ്പാക്കാൻ ജനങ്ങളുടെ നികുതി പണം പാഴാക്കുകയാണ് സർക്കാരെന്നാണ് ബിജെപിയുടെ ആരോപണം.

പഞ്ചാബ് കാർഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സത്ബീർ സിങ് ഗോസലിന്റെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ കഴിഞ്ഞ വർഷം ഒക്ടോബറിൽ രംഗത്തെത്തിയിരുന്നു. നിയമനം നിയമപരമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഗവർണർ ഇടപെടുകയാണെന്ന ആരോപണവുമായി ഇതോടെ എഎപി രംഗത്തെത്തി. ഫരീദ്‌കോട്ടിലെ ബാബ ഫരീദ് ആരോഗ്യ സർവകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ആം ആദ്മി സര്‍ക്കാര്‍ നിർദേശിച്ച വ്യക്തിയെ അംഗീകരിക്കാൻ വിസമ്മതിച്ച ഗവർണർ മൂന്ന് പേരുടെ പട്ടിക അയക്കാനും നിർദേശിച്ചു. ഇതോടയാണ് സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ എഎപി നീക്കമാരംഭിച്ചത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി