പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് വിവാഹിതനായി. ഡോക്ടര്‍ ഗുര്‍പ്രീത് കൗര്‍ ആണ് വധു. ചണ്ഡിഗഢിലുള്ള വസതിയിലായിരുന്നു ചടങ്ങുകള്‍ . ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള് വിവാഹത്തില്‍ പങ്കെടുത്തു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങിനെത്തിയത്.
വിവാഹ ചടങ്ങുകള്‍ക്കുള്ള ചിലവുകള്‍ മുഖ്യമന്ത്രി സ്വന്തം കൈയില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് നടത്തുന്നതെന്ന് എഎപി വൃത്തങ്ങള്‍ പറഞ്ഞു.ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അടക്കം നിരവധി ആളുകള്‍ പഞ്ചാബ് മുഖ്യമന്ത്രിയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്നു.
മന്നിന്റെ രണ്ടാം വിവാഹമാണിത്. ഇന്ദര്‍പ്രീത് കൗർ ആയിരുന്നു ആദ്യ ഭാര്യ. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.