INDIA

രണ്ടാം ഭാരത് ജോഡോ യാത്രയുമായി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര മണിപ്പൂര്‍ മുതല്‍ മുംബൈ വരെ

ഇന്ത്യയുടെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയാണ് യാത്ര. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്നാകും റാലി ആരംഭിക്കുക

വെബ് ഡെസ്ക്

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ 'ഭാരത് ന്യായ് യാത്ര'യുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്ത മാസം 14ന് ആരംഭിക്കുന്ന യാത്ര രാജ്യത്തെ 14 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുക. ഇന്ത്യയുടെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയാണ് യാത്ര. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലിൽ നിന്നാകും റാലി ആരംഭിക്കുക. അവിടെനിന്ന് 6200 കിലോമീറ്റർ പിന്നിട്ട് മഹാരാഷ്ട്രയിലെ മുംബൈയിൽ സമാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.

കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി റാലി നടത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് റാലി ഫ്ലാഗ് ഓഫ് ചെയ്യുക. ഭാരത് ജോഡോ യാത്രയിൽനിന്ന് വ്യത്യസ്തമായി ബസിലായിരിക്കും യാത്ര. ചെറിയ ദൂരം മാത്രമാകും കാൽനടയായി സഞ്ചരിക്കുക. കൂടുതൽ ആളുകൾക്ക് ഉപയോഗപ്രദമാകാൻ ലക്ഷ്യമിട്ടാണ് പുതിയ രീതിയെന്നാണ് വിശദീകരണം.

2022 സെപ്റ്റംബറിലായിരുന്നു കന്യാകുമാരിയിൽനിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ചുമാസം നീണ്ട യാത്രയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. 2023 ജനുവരിയിൽ ശ്രീനഗറിലായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപനം. കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ ഈ യാത്ര സഹായിച്ചതായി വിലയിരുത്തലുകൾ ഉണ്ടായിരിന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ