INDIA

'സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം വനിതാ സംവരണം'; സ്ത്രീകളെ ലക്ഷ്യമിട്ട് കോൺഗ്രസിന്റെ 'നാരി ന്യായ് ഗ്യാരന്റി'

മഹാലക്ഷ്മി ഗ്യാരണ്ടിയുടെ കീഴിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഓരോ സ്ത്രീക്കുമാണ് പ്രതിവർഷം ധനസഹായം ലഭിക്കുക

വെബ് ഡെസ്ക്

പൊതുതിരഞ്ഞെടുപ്പില്‍ പ്രതീക്ഷ പുലര്‍ത്തുന്നത് രാജ്യത്തെ സ്ത്രീകളിലെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്. 'നാരി ന്യായ് ഗ്യാരന്റി' എന്ന പേരില്‍ അഞ്ചിന പദ്ധതികള്‍ പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് വനിതകളുടെ ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയാണ് പ്രകടനപത്രികയുടെ ഭാഗമായ പദ്ധതികള്‍ പ്രഖ്യാപിച്ചത്. 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയില്‍ നടത്തിയ മഹിളാ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

മഹാലക്ഷ്മി ഗ്യാരന്റി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നല്‍കും.

പാതി ജനസംഖ്യ, മുഴുവന്‍ അവകാശം: സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം വനിതാ സംവരണം.

ശക്തി കാ സമ്മാന്‍: അങ്കണവാടി ആശ വര്‍ക്കര്‍മാര്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍ എന്നിവരുടെ ഓണറേറിയം ഇരട്ടിയാക്കും.

അധികാര്‍ മൈത്രി: സ്ത്രീകള്‍ക്ക് നിയമ സഹായം ഉള്‍പ്പെടെ ലഭ്യമാക്കാന്‍ പഞ്ചായത്ത് തലത്തില്‍ സംവിധാനം.

സാവിത്രി ഫുലെ ഹോസ്റ്റല്‍: ജില്ലാ തലങ്ങളില്‍ ഒരു വര്‍ക്കിങ് വുമണ്‍ ഹോസ്റ്റല്‍ എങ്കിലും ഒരുക്കും.

മോദി കി ഗ്യാരന്റി'ക്ക് പകരമായാണ് കോൺഗ്രസ് നാരി ന്യായ് ഗ്യാരന്റി മുൻപോട്ട് വച്ചിരിക്കുന്നത്. മണിപ്പൂരിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതും ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണ പരാതിയുമെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതിന്റെ തുടർച്ചയിലാണ് പുതിയ ഗ്യാരന്റിയുമായി കോൺഗ്രസ് രംഗത്തിറങ്ങുന്നത്.

നേരത്തെ, യുവാക്കളെ ലക്ഷ്യമിട്ടുള്ള പദ്ധതികളും കോണ്‍ഗ്രസ് അഞ്ചിന പദ്ധതികള്‍ പ്രഖ്യാപിച്ചത്.

ഭാരതി ഭരോസ: രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസില്‍ ഒഴിഞ്ഞു കിടക്കുന്ന 30 ലക്ഷം തൊഴിലവസരങ്ങളില്‍ 90 ശതമാനവും ഉടന്‍ നികത്തും.

തൊഴില്‍ ഗ്യാരന്റി: ബിരുദ ഡിപ്ലോമധാരികള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ സ്റ്റൈപ്പന്റ് നല്‍കും.

ചോദ്യപ്പേപര്‍ ചോര്‍ച്ച തടയും: രാജ്യത്തെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിക്കുന്ന തരത്തില്‍ ചോദ്യപ്പേപറുകള്‍ ചോരുന്നത് തടയാന്‍ ഇടപെടല്‍ നടത്തും. ഇതിനായി നിയമ നിര്‍മാണം നടത്തും.

മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം: തൊഴില്‍ സാമൂഹ്യ സുരക്ഷ മെച്ചപ്പെട്ട ജോലി സാഹചര്യവും സാമൂഹ്യ സുരക്ഷയും തൊഴിലാളികള്‍ക്ക് ഉറപ്പാക്കും.

യുവ റോഷിണി: ജില്ലാ തലങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കാന്‍ 5000 കോടി നീക്കിവയ്ക്കും.

എന്നിവയായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം