INDIA

ജാതി സെൻസസിനെ മോദി ഭയക്കുന്നതെന്തിന്? ചോദ്യവുമായി രാഹുൽ ഗാന്ധി

ജാതി സെൻസസ് വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ തുടങ്ങിയപ്പോൾ തന്നെ ബിജെപി എംപിമാർ തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചുവെന്നും ആരോപണം

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതി സെൻസസിനെ എന്തിന് ഭയക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി 24 മണിക്കൂറും ഒബിസി വിഭാ​ഗക്കാരെ ബഹുമാനിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. പിന്നെ എന്തിനാണ് അദ്ദേഹം ജാതി സെൻസസിനെ ഭയപ്പെടുന്നതെന്നാണ് രാഹുൽ ​ഗാന്ധിയുടെ ചോദ്യം.

ജാതി സെൻസസ് വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ തുടങ്ങിയപ്പോൾ തന്നെ ബിജെപി എംപിമാർ തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ജയ്പൂരിൽ കോൺ​ഗ്രസ് പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

“ജാതി സെൻസസ് നടത്താതെ വനിതാ സംവരണ ബില്ലിൽ ഒബിസി വിഭാഗക്കാർക്ക് പങ്കാളിത്തം നൽകാൻ സാധിക്കില്ല. പ്രധാനമന്ത്രി 24 മണിക്കൂറും ഒബിസി വിഭാ​ഗത്തെക്കുറിച്ച് സംസാരിക്കുന്നു. ഒബിസി വിഭാ​ഗക്കാരെ ബഹുമാനിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. പിന്നെ എന്തിനാണ് അദ്ദേഹം ജാതി സെൻസസിനെ ഭയപ്പെടുന്നത്?'' --രാഹുൽ ഗാന്ധി ചോദിച്ചു. കോൺഗ്രസാണ് ജാതി സെൻസസ് നടത്തിയതെന്ന് അടുത്ത പ്രസംഗത്തിൽ ഇന്ത്യയിലെ ജനങ്ങളോട് പറയണമെന്നും മോദിയുടെ പക്കലുള്ള കണക്കുകൾ ഇന്ത്യയിലെ ജനങ്ങളെ കാണിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

രാജ്യത്ത് ബിജെപിയും കോൺഗ്രസും തമ്മിൽ ആശയപരമായ സംഘർഷമാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കാനാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്. അതിന് പകരം വനിതാ സംവരണ ബിൽ അവതരിപ്പിക്കുകയായിരുന്നു എന്നും ഗാന്ധി അവകാശപ്പെട്ടു.

വനിതാ സംവരണ ബിൽ ഇന്ന് തന്നെ നടപ്പാക്കാം. എന്നാൽ ഡീലിമിറ്റേഷന്റെയും പുതിയ സെൻസസിന്റെയും പേരിൽ പത്ത് വർഷത്തേക്ക് മാറ്റിവയ്ക്കാനാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. വനിതാ സംവരണം ഇന്നുതന്നെ നടപ്പാക്കണമെന്നും അതിൽ ഒബിസി വിഭാ​ഗക്കാരെ ഉൾപ്പെടുത്തണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക, ലീഡ് അറുപതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ സഖ്യം, മഹാരാഷ്ട്രയില്‍ എന്‍ഡിഎ| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം