INDIA

രാഹുൽ ഗാന്ധിക്കും സിദ്ധരാമയ്യക്കും ശിവകുമാറിനുമെതിരെ അപകീർത്തി കേസ്; സമൻസ് അയച്ച് കോടതി

സമൻസ് ബിജെപി സംസ്ഥാന സെക്രട്ടറി സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ

ദ ഫോർത്ത് - ബെംഗളൂരു

കർണാടക ബിജെപി നൽകിയ അപകീർത്തി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ സമൻസ് അയച്ച് കോടതി. ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. കഴിഞ്ഞ മെയ് 9 നായിരുന്നു ബിജെപി സംസ്‌ഥാന സെക്രട്ടറി എസ് കേശവ പ്രസാദ് മൂവർക്കുമെതിരെ അപകീർത്തി കേസ് നൽകിയത്.

ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തി പരസ്യങ്ങൾ മാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിച്ചു എന്നാണ് ഇവർക്കെതിരെയുള്ള അപകീർത്തിക്കേസിൽ പറയുന്നത്. മെയ്‌ 5 ന് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് പരസ്യത്തിൽ ബിജെപി സർക്കാർ നാലുവർഷം കൊണ്ട് 1.5 ലക്ഷം കോടി രൂപ ഖജനാവ് കൊള്ളയടിച്ചെന്നായിരുന്നു കോൺഗ്രസിന്റെ ആക്ഷേപം. ഇത് അടിസ്ഥാന രഹിതവും മുൻവിധിയോടുകൂടിയുമുള്ള നീക്കമാണെന്നാണ് ഹർജിയിൽ പറയുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ ചുമത്തിയാണ് കോടതി കേസെടുത്തിരിക്കുന്നത്. ജൂലൈ 27 ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും രാഹുൽ ഗാന്ധിക്കും ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ സമൻസ്. മൂവരുടെയും വിശദമായ മൊഴി കോടതി രേഖപ്പെടുത്തും.

കർണാടകയിലെ മുൻ ബിജെപി സർക്കാരിനെ നാൽപത് ശതമാനം കമ്മീഷൻ സർക്കാരെന്ന് ആക്ഷേപിച്ചായിരുന്നു കോൺഗ്രസ് പരസ്യം നൽകിയിരുന്നത്. വോട്ടെടുപ്പ് ദിവസത്തിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയും കോൺഗ്രസ് ഇത്തരം പ്രചാരം നടത്തിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ