INDIA

അമിത് ഷായ്‌ക്കെതിരായ പരാമർശം: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

2018ൽ അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് രാഹുൽ കോടതിയിൽ ഹാജരാകുന്നത്

വെബ് ഡെസ്ക്

ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തെത്തുടർന്നുള്ള മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ ഉത്തർപ്രദേശിലെ കോടതിയിൽ ഹാജരാകും. സുൽത്താൻപുരിലെ എംപി-എംഎൽഎ പ്രത്യേക കോടതിയിലാണ് രാഹുൽ ഹാജരാവുക.

2018ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ രാഹുൽ അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ചായിബാസയിൽ നടന്ന കോൺഗ്രസ് പരിപാടിയിലായിരുന്നു സംഭവം.

അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ രാഹുൽ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചുവെന്നാണ് പരാതി. സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും കൊലപാതകക്കേസിൽ പ്രതിയായ ഒരു പാർട്ടി അധ്യക്ഷനുണ്ടെന്നായിരുന്നു രാഹുലിന്റെ പരാമർശം.

രാഹുലിനെതിരെ ബിജെപി പ്രാദേശിക നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിനാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ രാഹുലിനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ വർഷം ഫെബ്രുവരി 20 ന് അമേഠിയിൽ വെച്ച് ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിയശേഷം രാഹുൽ സുൽത്താൻപുര്‍ കോടതിയിൽ കീഴടങ്ങി.

മുക്കാൽ മണിക്കൂറോളം കോടതിയുടെ കോടതി കസ്റ്റഡിയിലായിരുന്നു രാഹുൽ. തുടർന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ നൽകിയ അപേക്ഷ അംഗീകരിച്ച് കോടതി രാഹുലിന് ജാമ്യം നൽകി. നാളെ മൊഴി രേഖപ്പെടുത്താനാണു സ്‌പെഷ്യൽ മജിസ്‌ട്രേറ്റ് ശുഭം വർമയാണ് രാഹുലിനെ വിളിച്ചുവരുത്തിയത്.

രാവിലെ ഒൻപതിനു ലഖ്‌നൗ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുൽ തുടർന്നു സുൽത്താൻപൂരിലേക്ക് പോകുമെന്നു കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഭിഷേക് സിങ് റാണ അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ