INDIA

'മനുഷ്യരെ അപമാനിക്കുന്നത് ബലഹീനരുടെ ലക്ഷണം'; സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളെ അപലപിച്ച് രാഹുല്‍ ഗാന്ധി

ജയ പരാജയങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും രാഹുൽ ഗാന്ധി

വെബ് ഡെസ്ക്

സ്മൃതി ഇറാനിയടക്കം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേതാക്കളെ അപമാനിക്കുന്നത് ശരിയല്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജയ പരാജയങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും മനുഷ്യരെ കളിയാക്കുന്നതും അപമാനിക്കുന്നതും ബലഹീനതയുടെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

''ജയവും പരാജയവും ജീവിതത്തില്‍ സംഭവിക്കും. സ്മൃതി ഇറാനിക്കും മറ്റ് നേതാക്കള്‍ക്കും നേരെ മോശമായ ഭാഷകള്‍ ഉപയോഗിക്കുന്നതിൽ നിന്നും മോശമായി പെരുമാറുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. മനുഷ്യരെ അപമാനിക്കുന്നതും കളിയാക്കുന്നതും ബലഹീനതരുടെ ലക്ഷണമാണ്, ശക്തിയുടേതല്ല,'' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച അമേഠിയില്‍ നിന്ന് തന്നെയാണ് ഇത്തവണ സ്മൃതി ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയത്. പ്രചരണത്തില്‍ രാഹുലിനെ കളിയാക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളും സ്മൃതി നടത്തിയിരുന്നു. എന്നാല്‍ അമേഠിയില്‍ ഇത്തവണ കോണ്‍ഗ്രസ് കളത്തിലിറക്കിയത് കിഷോരി ലാലിനെയായിരുന്നു. പ്രിയങ്ക ഗാന്ധി നേരിട്ടിറങ്ങി നയിച്ച തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ 5,39,228 വോട്ടുകള്‍ നേടി കിഷോരി വിജയിച്ചു. 3,72,032 വോട്ടുകള്‍ മാത്രമേ സ്മൃതിക്ക് നേടാന്‍ സാധിച്ചുള്ളു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍