രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാജ്യ തലസ്ഥാനത്ത്. ബദല്‍പൂര്‍ മുതല്‍ ചെങ്കോട്ട വരെയാണ് ഇന്ന് രാഹുല്‍ ഗാന്ധിയുടെയും സംഘത്തിന്റെയും പദയാത്ര. രാജ്യത്ത് വീണ്ടും കോവിഡ് ഭീതി ഉയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്നതിനിടെയാണ് പദയാത്ര ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് പദയാത്ര അവസാനിപ്പിക്കുകയോ, മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയോ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യാത്രയുടെ ഭാഗമാകുന്നവരെല്ലാം മാസ്‌ക് ധരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് യാത്ര ആരംഭിക്കുമ്പോഴും രാഹുല്‍ ഗാന്ധിയടക്കം റാലിയില്‍ മാസ്ക് ധരിച്ചിട്ടില്ല.
കോവിഡ് വ്യാപനം കണക്കിലെടുത്ത് പദയാത്ര അവസാനിപ്പിക്കുകയോ, മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.
തമിഴ് സൂപ്പര്‍താരവും, മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനടക്കം ഇന്ന് റാലിയില്‍ അണിചേരും. സ്വാതന്ത്ര്യസമര സേനാനികളും, കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളും ഇന്ന് റാലിയില്‍ പങ്കെടുക്കും. ഇന്നത്തെ റാലിക്ക് ശേഷം ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇനി യാത്ര. ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം ഇത്രയും ദിവസത്തെ ഇടവേള ഇതാദ്യമാണ്.
ബദര്‍പൂരില്‍ നിന്ന് ഇന്ന് രാവിലെയാണ് യാത്ര ആരംഭിച്ചത്. മാസ്‌കിടാനുളള നിര്‍ദേശമുണ്ടെങ്കിലും അത് പലിക്കാതെയാണ് യാത്ര മുന്നോട്ടുപോകുന്നത്. രാജ്യ തലസ്ഥാനത്തിന്റ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൂടെയാണ് പദയാത്ര ഇന്ന് സമാപനത്തിലേക്ക് നീങ്ങുക. പുരാനഗില്ല, ഇന്ത്യ ഗേറ്റ് എന്നിവടങ്ങിളിലൂടെ സഞ്ചരിച്ച്, വീര്‍ഭൂമി, ശക്തിഘട്ട് എന്നിവിടങ്ങളില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം യാത്ര വൈകുന്നേരം ചെങ്കോട്ടയില്‍ അവസാനിക്കും.
മാസ്‌കിടാനുളള നിര്‍ദേശമുണ്ടെങ്കിലും അത് പാലിക്കാതെയാണ് യാത്ര മുന്നോട്ടുപോകുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം അല്ലെങ്കില്‍ യാത്ര നിര്‍ത്തി വയ്ക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നിര്‍ദേശം. എന്നാല്‍ പദയാത്രയില്‍ നിന്ന് ഒരുകാരണവശാലും പിന്നോട്ടുപോകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പദയാത്രയുടെ തുടര്‍ച്ചയായി 'ഹാത്ത് സേ ജോഡോ' യാത്ര ജനുവരി ഒന്നിന് കര്‍ണാടകയില്‍ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സ്വീകാര്യത കണ്ട് ഭയന്ന് ഏത് വിധേനയും യാത്ര തടസപ്പെടുത്തുന്നതാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്ന് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു.
നിരവധി പേര്‍ യാത്രയില്‍ പങ്കെടുക്കാന്‍ സാധ്യതയുളളതിനാല്‍ യാത്ര ചെയുന്നവര്‍ സമയം നേരത്തെ കണക്കുകൂട്ടി മുന്നോട്ടുപോകണമെന്ന് ഡല്‍ഹി ട്രാഫിക് പോലീസ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഭാരത് ജോഡോ യാത്ര തലസ്ഥാനത്ത് വലിയ ഗതാഗത കുരുക്കിന് വഴിവച്ചേയ്ക്കും. നിരവധി പേര്‍ യാത്രയില്‍ പങ്കെടുക്കാന്‍ സാധ്യതയുളളതിനാല്‍ യാത്ര ചെയുന്നവര്‍ സമയം നേരത്തെ കണക്കുകൂട്ടി മുന്നോട്ടുപോകണമെന്ന് ഡല്‍ഹി ട്രാഫിക് പോലീസ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബദര്‍പൂര്‍ മേല്‍പ്പാലം, അപ്പോളോ ഫ്‌ലൈഓവര്‍, മോദി മില്‍ മേല്‍പ്പാലം, ആശ്രമം ചൗക്ക്, ആന്‍ഡ്രൂസ് ഗഞ്ച്, ലജ്പത് നഗര്‍ ഫ്ലൈ ഓവര്‍, മൂല്‍ചന്ദ്, പ്രഗതി മൈതാനം, മഥുര റോഡ്, മാണ്ഡി ഹൗസ്, രാജ്ഘട്ട് ചൗക്ക് തുടങ്ങിയ മേഖലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. രാവിലെ ബദര്‍പൂരില്‍ നിന്നും ആരംഭിച്ച യാത്ര രാവിലെ 11 മണിക്ക് ആശ്രാമം ചൗക്കില്‍ അവസാനിപ്പിക്കും. ഉച്ചയ്ക്ക് 1 മണിക്ക് പുനരാരംഭിക്കുന്ന യാത്ര മഥുര റോഡ്, ഇന്ത്യ ഗേറ്റ്, ഐടിഒ മേഖലയിലൂടെ കടന്ന് ചെങ്കോട്ടയ്ക്ക് സമീപം അവസാനിപ്പിക്കും.