രാഹുല്‍ ഗാന്ധി 
INDIA

ഭാരതം, ഇന്ത്യ, ഹിന്ദുസ്ഥാൻ...ഏതായാലും അർഥമാക്കുന്നത് സ്‌നേഹവും ലക്ഷ്യവുമെന്ന് രാഹുല്‍ ഗാന്ധി

''സ്‌നേഹം, ലക്ഷ്യം, ഉന്നതങ്ങളിലേക്കുള്ള കുതിപ്പ്.. ഭാരതവും ഇന്ത്യയും ഹിന്ദുസ്ഥാനും അര്‍ഥമാക്കുന്നത് ഒന്നുതന്നെ'' എന്നാണ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്

വെബ് ഡെസ്ക്

രാജ്യത്തിന്റെ പേര് ഭാരതമെന്നാക്കണമെന്ന വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെയും ഭാരതത്തിന്റെയുമെല്ലാം അര്‍ഥം സ്‌നേഹമാണെന്ന തലക്കെട്ടോടെ ജനങ്ങളോട് സംവദിക്കുന്ന വീഡിയോ രാഹുല്‍ പങ്കുവച്ചു.

''സ്‌നേഹം, ലക്ഷ്യം, ഉന്നതങ്ങളിലേക്കുള്ള കുതിപ്പ്.. ഭാരതവും ഇന്ത്യയും ഹിന്ദുസ്ഥാനും അര്‍ഥമാക്കുന്നത് ഒന്നുതന്നെ'' എന്നാണ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്ത്യയുടെ പേര് ഭാരതം എന്ന് മാത്രമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജി 20 ഉച്ചകോടിക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക കുറിപ്പിലും ഇന്ത്യയ്ക്ക് പകരം ഭാരത് എന്നായിരുന്നു ഉപയോഗിച്ചത്.

ഇന്തോനേഷ്യയില്‍ നടക്കുന്ന 20ാമത് ആസിയാന്‍-ഇന്ത്യ ഉച്ചക്കോടിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇന്ത്യ ഒഴിവാക്കി ഭാരതമെന്നാക്കുന്നതിനുള്ള ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിന്നാലെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവം തന്നെ ആക്രമിക്കപ്പെടുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്. അതേസമയം ഇന്ത്യ എന്ന് പേര് മാറ്റി ഭാരതം എന്നാക്കുമെന്നത് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം