INDIA

രാഹുല്‍ നവിന് ഇ ഡി ഡയറക്ടറുടെ താത്കാലിക ചുമതല

വെബ് ഡെസ്ക്

രാഹുല്‍ നവിന് ഇ ഡി ഡയറക്ടറുടെ താത്കാലിക ചുമതല നല്‍കി കേന്ദ്ര സര്‍ക്കാര്‍. സഞ്ജയ് കുമാര്‍ മിശ്ര സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നടപടി. മിശ്രയുടെ കാലാവധി ഇന്നാണ് അവസാനിച്ചത്. എസ് കെ മിശ്രയുടെ കാലാവധി നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അനുമതി നിഷേധിച്ചിരുന്നു. ഇതിന് മുന്‍പ് നാലുതവണ കേന്ദ്രം കാലാവധി നീട്ടിനല്‍കിയിരുന്നു.

1993 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് രാഹുല്‍ നവിന്‍. ഇ ഡി ആസ്ഥാനത്തെ ചീഫ് വിജിലന്‍സ് ഓഫീസറാണ് നിലവില്‍. ഈ ചുമതലയും അദ്ദേഹം തന്നെ തുടർന്നും നിര്‍വഹിക്കും.

1984 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനായ മിശ്ര 2018 നവംബറിലാണ് ഇ ഡി ഡയറക്ടറാകുന്നത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. ഇത് പിന്നീട് ഒരു വര്‍ഷം കൂടി നീട്ടി നല്‍കി. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2021 നവംബറിന് ശേഷം കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഇത് വകവയ്ക്കാതെ രണ്ട് തവണ കൂടി കേന്ദ്ര സര്‍ക്കാര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടി.

കാലാവധി നീട്ടിയത് നിയമവിരുദ്ധമെന്നും ജൂലൈ 31 നകം ഡയറക്ടറെ മാറ്റണമെന്നും ജൂലൈ 11ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നൽകിയ അപേക്ഷയില്‍ സെപ്റ്റംബർ 15 വരെ ഒടുവില്‍ കാലാവധി നീട്ടി നല്‍കി. കാലാവധി നീട്ടുന്ന ഒരു അപേക്ഷയും ഇനി പരിഗണിക്കില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മിശ്ര സ്ഥാനമൊഴിഞ്ഞത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും