പശുവുമായെത്തിയ ബിജെപി എംഎൽഎ സുരേഷ് സിങ് റാവത്ത് 
INDIA

നിയമസഭയിലേക്ക് പശുവുമായി ബിജെപി എംഎല്‍എ; രോഗങ്ങളില്‍ ഗോമാതാവിനെ സംരക്ഷിക്കണമെന്ന് ആവശ്യം

പുഷ്‌കറില്‍ നിന്നുളള ബിജെപി എംഎല്‍എ സുരേഷ് സിങ് റാവത്താണ് പശുവുമായി എത്തിയത്

വെബ് ഡെസ്ക്

കന്നുകാലികളുടെ ചര്‍മമുഴ രോഗ ബാധ തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പശുവുമായി നിയമസഭയിലെത്തി ബിജെപി എംഎല്‍എയുടെ പ്രതിഷേധം. രാജസ്ഥാന്‍ നിയമസഭയിലായിരുന്നു വ്യത്യസ്ത പ്രതിഷേധം അരങ്ങേറിയത്. പുഷ്‌കറില്‍ നിന്നുളള ബിജെപി എംഎല്‍എ സുരേഷ് സിങ് റാവത്താണ് നിയമസഭയിലേയ്ക്ക് പശുവിനെ കൊണ്ടുവന്നത്. എന്നാല്‍ നിയമസഭയ്ക്കകത്ത് എത്തും മുന്‍പേ പശു വിരണ്ടോടി. എംഎല്‍എ മാധ്യമങ്ങളെ കാണുന്നതിനിടെ ആയിരുന്നു പശു കുതറിയോടിയത്.

തിങ്കളാഴ്ചയായിരുന്നു രാജസ്ഥാന്‍ നിയമസഭയില്‍ ഇത്തരം ഒരു പ്രതിഷേധം അരങ്ങേറിയത്. ചര്‍മമുഴ രോഗം മൂലം സംസ്ഥാനത്ത് നിരവധി ഗോമാതാക്കള്‍ ചത്തൊടുങ്ങിയെന്നും ക്ഷീര കര്‍ഷകളെ ഈ വിഷയം പ്രതികൂലമായി ബാധിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എയുടെ നടപടി. ഇതിനിടെ പശു പിണങ്ങിയോടിയത് ആശങ്ക പരത്തി. നിയമസഭയ്ക്ക് മുന്നില്‍ നിന്നായിരുന്നു പശു കുതറിയോടിയത്.

പശു പിണങ്ങിയോടിയതിന് കാരണം മാധ്യമ പ്രവര്‍ത്തകരാണ് എന്നും എംഎല്‍എ കുറ്റപ്പെടുത്തി. മുഖത്തേയ്ക്ക് ക്യാമറ ലൈറ്റുകള്‍ തെളിച്ചതോടെയാണ് പശു ഓടിയതെന്നായിരുന്നു എംഎല്‍എയുടെ ആരോപണം. ഗതാഗത തിരക്കുള്ള റോഡിലൂടെ ഓടിയ പശുവിനെ എംഎല്‍എയുടെ സഹായി പിടിച്ചു നിര്‍ത്താന്‍ നോക്കിയെങ്കിലും സാധിച്ചില്ല. എന്നാല്‍ കുതറിയോടിയത് സര്‍ക്കാറിനോടുള്ള പശുവിന്റെ പ്രതിഷേധമാണെന്നും അദ്ദേഹം പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

രാജസ്ഥാനിലെ ക്ഷീരകര്‍ഷകരെ വലിയ പ്രതിസന്ധിയിലേക്കാണ് കന്നുകാലികളിലെ ചര്‍മ്മമുഴ രോഗം എത്തിച്ചിട്ടുള്ളത്. ചര്‍മ്മ മുഴ രോഗം ഇതുവരെ 11 ലക്ഷം പശുക്കളെയാണ് ബാധിച്ചിട്ടുള്ളത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ 57000 കന്നുകാലികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ വന്‍ പ്രതിഷേധങ്ങളും സംസ്ഥാനത്ത് അരങ്ങേറി. ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന നിയമസഭാ മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.

രോഗബാധ സംസ്ഥാനത്തെ പാല്‍ ഉത്പാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറല്‍ രോഗമാണ് ചര്‍മമുഴ. ചില ഇനം ഈച്ചകളും കൊതുകുകളുമാണ് പശുക്കളില്‍ ഈ രോഗം പരത്തുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം