INDIA

സ്ഥാനാര്‍ഥിപട്ടികയില്‍ അതൃപ്തി: രാജസ്ഥാന്‍ ബിജെപിയില്‍ പൊട്ടിത്തെറി, മധ്യപ്രദേശില്‍ കേന്ദ്രമന്ത്രിക്ക് അടക്കം മര്‍ദ്ദനം

മധ്യപ്രദേശില്‍ സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ വളഞ്ഞിട്ടു മര്‍ദ്ദിച്ചു

വെബ് ഡെസ്ക്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി രാജസ്ഥാന്‍ ങ്ങളില്‍ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി പട്ടികയിലെ പേരുകളില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ സിപി ജോഷിയുടെ പ്രതീകാത്മ ശവഘോഷയാത്ര സംഘടിപ്പിച്ചു. ബിജെപി ഓഫീസ് പ്രവര്‍ത്തകര്‍ തന്നെ തല്ലിത്തകര്‍ക്കുകയും ചെയ്തു. സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ പാര്‍ട്ടി തീവ്രശ്രമം നടത്തുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപി തയാറെടുക്കുന്നതേയുള്ളു. രണ്ടുഘട്ട സ്ഥാനാര്‍ഥി പട്ടിക മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. 200 അംഗ നിയമസഭ സീറ്റുകളില്‍ 124 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക മാത്രമാണ് പുറത്തുവന്നത്. ആദ്യഘട്ട പട്ടിക പുറത്തുവിട്ടതിനു പിന്നാലെ തന്നെ പ്രതിഷേധം ഉട ഉയര്‍ന്നിരുന്നു. ഉദയ്പുര്‍, ആല്‍വാര്‍, ബുണ്ഡി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രതിഷേധം ശക്തമായത്. ഇതോടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തന്നെ നേരിട്ട് യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് വിഷയം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഇത് വിജയം കണ്ടില്ലെന്നാണ് ഇന്ന് ഉടലെടുത്ത പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ന് സംസ്ഥാന തലസ്ഥാനമായ ജയ്പൂരില്‍ ബിജെപിയുടെ ആസ്ഥാനത്തിനു മുന്നില്‍ തന്നെ പ്രതിഷേധം അരങ്ങേറിയത് പാര്‍ട്ടിക്ക് ക്ഷീണമായി. വസുന്ധരരാജ സിന്ധ്യ പക്ഷവും ദേശീയ നേതൃത്വത്തിന്റെ പിന്തുണയുള്ള പക്ഷവും തമ്മിലുള്ള ചേരിപ്പോരാണ് ഇപ്പോള്‍ തെരുവിലേക്ക് നീണ്ടത്.

ഇന്നലെയാണ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി പുറത്തിറക്കിയത്. ഉദയ് പൂരില്‍ താരാചന്ദ് ജയ്‌നെയും ബുണ്ഡിയില്‍ അശോക് ദോഗ്രയെയും ആല്‍വാറില്‍ സഞ്ജയ് ശര്‍മയെയും സ്ഥാനാര്‍ഥികളാക്കിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഇവര്‍ക്കു പകരം സ്ഥാനാര്‍ഥികളാകുമെന്ന് പ്രതീക്ഷിച്ച നേതാക്കളുടെ അനുയായികളാണ് ഇന്ന് പ്രതിഷേധത്തിന് മുന്നില്‍ നിന്നത്.

രാജസ്ഥാനു പുറമേ മധ്യപ്രദേശിലും സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി ഉണ്ടായിട്ടുണ്ട്. അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. നോര്‍ത്ത് സെന്‍ട്രല്‍ അസംബ്ലി സീറ്റില്‍ താഴെ തട്ടിലുള്ള നേതാക്കളെ തഴഞ്ഞതിലുള്ള വാക്തര്‍ക്കം കൈയ്യാങ്കളിയിലാണ് കലാശിച്ചത്. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനും സുരക്ഷാ ഭടന്മാര്‍ക്കും മര്‍ദ്ദനമേറ്റു. യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഭിലാഷ് പാണ്ഡെയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി ഓഫീസ് വളഞ്ഞ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയെ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി