സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുന്നതില്‍ വിമര്‍ശനമുന്നയിച്ച മന്ത്രിയെ പുറത്താക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സഹമന്ത്രി രാജേന്ദ്ര സിംഗ് ഗുധയെയാണ് മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയത്. രാജസ്ഥാനില്‍ അടുത്തിടെ സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി രാജേന്ദ്ര സിംഗ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. രാജേന്ദ്ര സിങ്ങിനെ പുറത്താക്കാനുള്ള ഗെലോട്ടിന്റെ ശുപാർശ ഗവർണർ കൽരാജ് മിശ്ര അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
രാജസ്ഥാനില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു പറഞ്ഞ രാജേന്ദ്ര സിംഗ് സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചെന്നും, അക്കാര്യത്തില്‍ സർക്കാര്‍ സ്വയം ആത്മപരിശോധന നടത്തണമെന്നും വ്യക്തമാക്കി
രാജസ്ഥാനില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പറഞ്ഞ രാജേന്ദ്ര സിംഗ് സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചെന്നും, അക്കാര്യത്തില്‍ സർക്കാര്‍ ആത്മപരിശോധന നടത്തണമെന്നും വ്യക്തമാക്കി. ഈ സാഹചര്യം നിലനില്‍ക്കെ മണിപ്പൂരിലെ പ്രശ്‌നം ഉന്നയിക്കുന്നതിന് പകരം രാജസ്ഥാനിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമ സഭയോഗത്തില്‍ വെച്ചായിരുന്നു പരാമര്‍ശം. ഹോംഗാര്‍ഡ് സിവില്‍ ഡിഫന്‍സ്,പഞ്ചായത്തീരാജ്, ഗ്രാമവികസനം എന്നിവയുടെ ചുമതലയാണ് രാജേന്ദ്ര സിംഗ് വഹിച്ചിരുന്നത്.