INDIA

'ഞാന്‍ നിങ്ങള്‍ക്ക് മൈസൂര്‍ പാക്ക് കൊടുത്തുവിടാം'; അമിത് മാളവ്യയുടെ അധിക്ഷേപത്തിന് രജ്ദീപ് സര്‍ദേശായിയുടെ പരിഹാസ മറുപടി

രജ്ദീപ് സര്‍ദേശായിയുടേത് പ്രൊപ്പഗണ്ടയാണെന്നായിരുന്നു അമിത് മാളവ്യയുടെ വിമര്‍ശനം

വെബ് ഡെസ്ക്

കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വ്യക്തിപരമായി അധിക്ഷേപിച്ച ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യയ്ക്ക് പരിഹാസത്തിലൂടെ മറുപടി നല്‍കി അവതാരകന്‍ രജ്ദീപ് സര്‍ദേശായി. ഇന്ത്യാ ടുഡേ ചാനലിന്റെ ചര്‍ച്ചയ്ക്കിടയിലായിരുന്നു ഇരുവരും തമ്മിലുള്ള വാഗ്വാദം.അമിത് മാളവ്യയുടെ വ്യക്തിപരമായ അധിക്ഷേപത്തിന് പകരമായി മൈസൂര്‍ പാക്ക് കൊടുത്തയക്കാമെന്നായിരുന്നു സര്‍ദേശായിയിയുടെ മറുപടി.

കര്‍ണാടകയിലെ പരാജയത്തെ കുറിച്ച് ചോദ്യം ചോദിച്ച രജ്ദീപിനോട് കര്‍ണാടകയില്‍ ഹിജാബ്, ഹലാല്‍ വിഷയങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന് ചൂണ്ടിക്കാട്ടുന്നത് നിങ്ങളുടെ പ്രൊപ്പഗണ്ടയാണ് എന്നായിരുന്നു അമിത് മാളവ്യ നല്‍കിയ മറുപടി. ''നിങ്ങളൊരു പ്രൊപ്പഗണ്ടിസ്റ്റാണ്. 2024ല്‍ ബിജെപി എങ്ങനെ വിജയിച്ചു എന്ന മൂന്നാമത്തെ പുസ്തകം എഴുതാന്‍ തയ്യാറായിക്കോളൂ. നിങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് വിരമിക്കണം. സോണിയാ ഗാന്ധിയുടെ കാലുപിടിച്ച് ഒരു രാജ്യസഭാ സീറ്റ് തരപ്പെടുത്തൂ'' ഇതായിരുന്നു മാളവ്യയുടെ പരാമര്‍ശം .

ആക്ഷേപം വ്യക്തിപരമായതോടെ അവതാരകന്‍ ചുട്ടമറുപടി നല്‍കി. ''നിങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോഴെല്ലാം ഞാന്‍ ചിരിക്കുകയായിരുന്നു. വാജ്പേയിയുടേയും അദ്വാനിയുടേയും പാര്‍ട്ടിക്കാരനാണ് താങ്കള്‍. തോല്‍വിയുണ്ടായാലും ചിരിക്കുന്നവരായിരുന്നു അവര്‍. വ്യക്തി വിദ്വേഷമായി ചര്‍ച്ചയിലെ പരാമര്‍ശത്തെ മാറ്റരുത്. എന്നെ വിരട്ടാനും നോക്കണ്ട. ഒരു നല്ല ദിനം നേരുന്നു. താങ്കള്‍ക്ക് ഞാന്‍ മൈസൂര്‍ പാക്ക് അയച്ചുതരാം. ഇത് എന്റെ വാഗ്ദാനമാണ്. പകരം നിങ്ങളെനിക്ക് യുപിയിലെ ലഡ്ഡു അയച്ചുതരൂ'' - സര്‍ദേശായി പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ