കോണ്‍ഗ്രസ് അധ്യക്ഷനായി ആരെ തിരഞ്ഞെടുത്താലും ഗാന്ധി കുടുംബത്തിന്റെ കയ്യിലാകും റിമോട്ട് കണ്‍ട്രോള്‍ എന്ന ആക്ഷേപങ്ങളോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. കഴിവുള്ള രണ്ട് നേതാക്കള്‍ തമ്മിലാണ് മത്സരം. അവരെ അപമാനിക്കലാണ് ഇത്തരം ആക്ഷേപങ്ങള്‍. അവര്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും രാഹുല്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്ക്കിടെ കർണാടകയിലെ തുംകൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷനായെത്തുന്നവര്‍ സോണിയ ഗാന്ധിയുടെ റിമോര്‍ട്ട് കണ്‍ട്രോളിലായിരുക്കുമെന്നും, അവര്‍ പറയുന്നതേ പാര്‍ട്ടി അധ്യക്ഷന്‍ കേള്‍ക്കുകയുള്ളൂ എന്നും ബിജെപി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല. വിവിധ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ്.
കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല. വിവിധ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ പാര്‍ട്ടി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് തങ്ങള്‍ക്കറിയാം. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. ഭാരത് ജോഡോ യാത്രയുടെ പ്രധാന ലക്ഷ്യം ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതാണ്, 2024 തിരഞ്ഞെടുപ്പ് ഞങ്ങളുടെ ലക്ഷ്യമല്ല. അക്രമവും വിദ്വേഷവും കൊണ്ട് മാനസികമായി ഭിന്നിച്ചിരിക്കുന്ന ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം -രാഹുല്‍ പറഞ്ഞു.
രാജ്യത്തിന്‍റെ സമ്പത്ത് ഏതാനും സംരംഭകരുടെ കൈകളില്‍ കുമിഞ്ഞുകൂടുന്നതിലൂടെ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ തകരുകയാണെന്ന് രാഹുല്‍ ആരോപിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും ഉൾപ്പെടെ കാരണങ്ങൾ കൊണ്ട് ജീവിതം ദുസ്സഹമായ സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്തുകയാണ് ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് ചെയ്യുന്നതെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അവഗണിക്കപ്പെടുന്നതിനെക്കുറിച്ചും രാഹുല്‍ പ്രതികരിച്ചു. രാജ്യത്തെ എല്ലാ ഭാഷകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കണം -രാഹുല്‍ വ്യക്തമാക്കി.
നിലവിലെ ബിജെപി സർക്കാരിന്റെ അഴിമതി ദുർഭരണം മടുത്തിരിക്കുകയാണ് കന്നഡിഗർ. സംസ്ഥാനത്ത് തൂക്കു സഭ വരാനുള്ള സാധ്യതയും രാഹുൽ തള്ളിക്കളഞ്ഞു.
വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കോൺഗ്രസ് ജെഡിഎസുമായി കൈകോർക്കുമോ എന്ന സംശയം ഉയർന്നിരുന്നു. എന്നാൽ അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരം തിരിച്ചു പിടിക്കുമെന്നായിരുന്നു രാഹുലിൻെറ മറുപടി. നിലവിലെ ബിജെപി സർക്കാരിന്റെ അഴിമതി ദുർഭരണം മടുത്തിരിക്കുകയാണ് കന്നഡിഗർ. സംസ്ഥാനത്ത് തൂക്കു സഭ വരാനുള്ള സാധ്യതയും രാഹുൽ തള്ളിക്കളഞ്ഞു.
സെപ്റ്റംബര്‍ 30ന് കര്‍ണാടകയില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്ര ഒക്ടോബര്‍ 20ന് തെലങ്കാനയിലേക്ക് കടക്കും. ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്.