INDIA

അർജുനായുള്ള രക്ഷാദൗത്യം പത്താം ദിനത്തിൽ; ഇന്ന് നിർണായകം, കാലാവസ്ഥ അനുകൂലം, സർവസന്നാഹങ്ങളുമായി സൈന്യം

കാലാവസ്ഥ അനുകൂലമായതുകൊണ്ട് എത്രയും നേരത്തെ രക്ഷാപ്രവർത്തനം ആരംഭിക്കും

വെബ് ഡെസ്ക്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറിയെയും ഡ്രൈവർ അർജുനെയും കണ്ടെത്താനുള്ള പരിശ്രമം പത്താം ദിവസവും പുരോഗമിക്കുന്നു. രക്ഷാദൗത്യത്തിൽ ഏറെ നിർണായകമായ ദിവസമാണ് ഇന്ന്. ഇന്നലെ വൈകിയാണ് സോണാർ പരിശോധനയിൽ ലോറിയുള്ള സ്ഥലം കണ്ടെത്തിയത്. സിഗ്നൽ ലഭിച്ച സ്ഥലത്ത് അർജുൻ ഉണ്ടോയെന്ന് ഉറപ്പിക്കാൻ ഇന്ന് സാധിക്കുമെന്നാണ് സൈന്യത്തിന്റേത് ഉൾപ്പെടെയുള്ള കണക്കുകൂട്ടൽ.

കാലാവസ്ഥ അനുകൂലമായതുകൊണ്ട് എത്രയും നേരത്തെ രക്ഷാപ്രവർത്തനം ആരംഭിക്കും. ശക്തമായ പോലീസ് പരിശോധനയാണ് പ്രദേശത്തുള്ളത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും. ആഴങ്ങളിലേക്കുവീണ വസ്തുക്കൾ കണ്ടെത്താൻ റഡാർ പരിശോധനയും നടത്തും. വാഹനം എങ്ങനെയാണ് കിടക്കുന്നതെന്ന് മനസ്സിലാക്കാനാണ് ഡ്രോൺ പരിശോധന നടത്തുന്നത്. മുങ്ങൽ വിദഗ്ധരുടെയും സഹായം സൈന്യം തേടിയിട്ടുണ്ട്.

അർജുന്റെ ലോറിയുള്ള സ്ഥലത്തെ ചെളി ബൂമർ യന്ത്രമുപയോഗിച്ച് നീക്കാനുള്ള ശ്രമം ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. ചെളി പൂർണമായും നീക്കാൻ രണ്ടാമതൊരു ബൂമർ യന്ത്രം കൂടി ഇന്ന് എത്തും. ആദ്യം നടത്തിയ റഡാർ പരിശോധനയിൽ പ്രത്യേകിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതിനെത്തുടർന്ന് സോണാർ പരിശോധന നടത്തിയപ്പോഴാണ് ലോറിയുള്ള സ്ഥലം ഇന്നലെ കണ്ടെത്താനായത്. ആഴങ്ങളിലേക്കുപോയ വസ്തുക്കൾ കണ്ടെത്തുന്നതിന് ഇന്ന് മലയാളി റിട്ട. മേജർ ഇന്ദ്രബാലിന്റെ നേതൃത്വത്തിൽ കൂടുതൽ വ്യാപകമായ റഡാർ പരിശോധന നടത്തും.

ഇപ്പോൾ ലഭിക്കുന്ന റഡാർ വിവരങ്ങൾ അനുസരിച്ച് ലോറി തലകീഴായി മറിഞ്ഞു കിടക്കുകയാണെന്നാണ് മനസിലാക്കുന്നത്. നിലവിൽ മഴയില്ലെങ്കിലും തിരച്ചിൽ പുരോഗമിക്കുമ്പോൾ കാലാവസ്ഥ മോശമാകാനുള്ള സാധ്യതയുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്ന ഷിരൂരിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കരയിൽനിന്ന് 20 മീറ്റർ മാറി 15 മീറ്റർ ആഴത്തിലാണ് ലോറിയുള്ളത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലേക്കിറങ്ങി നടത്തിയ തിരച്ചിലിലാണ് ഇന്നലെ ലോറി കണ്ടെത്തിയത്. നാവികസേനയുടെ തിരച്ചിലിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഗംഗാവാലിപ്പുഴയുടെ തീരത്തോടുചേര്‍ന്നുള്ള മണ്‍കൂനയ്ക്കടിയിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ഇവിടെയാണ് ലോറി കണ്ടെത്തിയത്.

അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അര്‍ജുന്റെ ലോറിക്ക് ഒപ്പം അപകടത്തില്‍പ്പെട്ട ശരവണന്‍, അപകടസ്ഥലത്ത് ഉണ്ടായിരുന്ന കടയുടമ ലക്ഷ്മണ്‍ നായിക് എന്നയാളുടെ ബന്ധു ജഗനാഥിനെയും ഇനി കണ്ടെത്താനുണ്ട്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്