INDIA

രേവന്ത് റെഡ്ഡിക്കും മന്ത്രിമാർക്കും ഇരിപ്പിടം, ദളിത് ഉപമുഖ്യമന്ത്രി നിലത്ത്; തെലങ്കാനയില്‍ വിവാദം

വെബ് ഡെസ്ക്

തെലങ്കാനയില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത പരിപാടിയില്‍ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയ്ക്ക് ഇരിപ്പിടം നല്‍കാത്തതില്‍ വിവാദം. മുഖ്യമന്ത്രിമാരും മന്ത്രിമാരും സ്റ്റുളിലും ഉപമുഖ്യമന്ത്രി നിലത്തുമിരിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് വിമർശമുയരുന്നത്.

സമൂഹ മാധ്യമമായ എക്സിലൂടെ ദൃശ്യങ്ങള്‍ പങ്കുവെച്ച ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) മല്ലു ഭട്ടിയെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് വിമർശിച്ചു.

തെലങ്കാനയില്‍ ദളിത് വിഭാഗത്തില്‍നിന്ന് ഉപമുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് മല്ലു ഭട്ടി വിക്രമാർക്ക.

നല്‍ഗോണ്ട ജില്ലയിലെ ക്ഷേത്രദർശനത്തിനിടെയാണ് സംഭവമെന്നാണ് ബിആർഎസിന്റെ ട്വീറ്റിൽ പറയുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് അഭിമുഖമായി മുഖ്യമന്ത്രിയും മന്ത്രിമാരും സ്റ്റൂളില്‍ ഇരിക്കുന്നതായാണ് വീഡിയോയില്‍ കാണാം. എന്നാല്‍ മല്ലു ഭട്ടി നിലത്താണ് ഇരിക്കുന്നത്.

യാദാദ്രി ക്ഷേത്ര ദർശനത്തിനിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും മല്ലു ഭട്ടിയെ ക്രൂരമായി അപമാനിച്ചതായി ട്വീറ്റില്‍ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും