പ്രതീകാത്മക ചിത്രം 
INDIA

പവർകട്ടിന് തയ്യാറെടുത്ത് രാജ്യം; വേനൽ ഊർജ പ്രതിസന്ധിയ്ക്ക് കാരണമായേക്കും

വെബ് ഡെസ്ക്

രാജ്യം കനത്ത ചൂട് നേരിടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ വൈദ്യുതിക്കായുള്ള ആവശ്യം കൂടി വരികയാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും ചൂട് അധികരിച്ചത് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി വൈദ്യുതി ആവശ്യം കൂടുന്നതിന് കാരണമായി. ഇത് രാജ്യത്തെ വൈദ്യുതി ഉപയോഗം കുത്തനെ ഉയർത്തി റെക്കോര്‍ഡിലെത്തിച്ചിരിക്കുകയാണ്. വൈദ്യുതി മേഖല കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നാൽ മറ്റൊരു പവര്‍ കട്ട് നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് രാജ്യം.

രാജ്യത്തെ വൈദ്യുതി ആവശ്യം ജനുവരിയോടെ 211 ജിഗാവാട്‌സില്‍ എത്തിയതോടെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുടെ അടുത്തെത്തി നിൽക്കുകയാണ്. 122 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം കണ്ട ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു കഴിഞ്ഞ വേനല്‍കാലത്തേത്. കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് കരകയറാന്‍ വ്യവസായങ്ങളും കനത്ത ചൂടിനോട് പോരാടാന്‍ ജനങ്ങളും ഏറെ കഷ്ടപ്പെട്ടു.

കഴിഞ്ഞ ആഴ്ചയില്‍ പല പ്രദേശങ്ങളിലും താപനില സാധാരണയേക്കാൾ കൂടുതലായി 11 സെൽഷ്യസായി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് രാജ്യത്തെ കര്‍ഷകരോട് ഗോതമ്പ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളില്‍ ചൂട് കൂടുന്നതിൻ്റെ ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഫെബ്രുവരിയില്‍ ഇതുപോലെ ഉയര്‍ന്ന താപനിലയില്‍ അതിശയം തോന്നുന്നത് സ്വഭാവിമാണെന്നും, ഈ താപനില മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലാവസ്ഥയുടെ സൂചനയായി കരുതേണ്ടതില്ലെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറല്‍ മൃത്യുഞ്ചയി മൊഹപത്ര വ്യക്തമാക്കി.

വേനല്‍ പതിവിലും നേരത്തെ ആരംഭിച്ചത് കാർഷികാവശ്യങ്ങൾക്കുള്ള പമ്പ് ഉപയോഗവും എസി ഉപയോഗവും കൂടാനിടയാക്കിയിട്ടുണ്ട്.തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ വൈദ്യുതി തടസങ്ങള്‍ക്ക് ശേഷം ഇത് രാജ്യത്തിൻ്റെ ഊർജ്ജ ശൃംഘലയെ അവതാളത്തിലാക്കുമെന്ന് ആശങ്കയുണ്ട്.

പവര്‍കട്ടുകള്‍ ഒഴിവാക്കുന്നതിനായി വേനല്‍കാലത്ത് ഇറക്കുമതി ചെയ്ത കല്‍ക്കരികള്‍ ഉപയോഗിക്കുന്ന വൈദ്യുതി നിലയങ്ങളോട് മൂന്ന് മാസത്തേക്ക് പൂര്‍ണ്ണ ക്ഷമതയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആഭ്യന്തര കല്‍ക്കരി വിതരണ മേഖലയിലെ സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിന് സഹായിക്കും. വൈദ്യുതി ആവശ്യകത ഏപ്രിലില്‍ 229 ജിഗാവാട്ടായി ഉയരുമെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു.. ഫെബ്രുവരിയില്‍ താപനില ഇത്‌പോലെ ഉയരുന്നത് അസാധാരണമാണ്. കഴിഞ്ഞ വേനലുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുതിയുടെ ആവശ്യം 20% മുതല്‍ 30% വരെ ഉയരാന്‍ സാധ്യതയുണ്ട്. പവര്‍ കട്ടല്ലാതെ ഇതിന് വേറെ മാര്‍ഗമില്ല.' എന്ന് രാജസ്ഥാന്‍ വൈദ്യുതി മന്ത്രി അറിയിച്ചു.

രാജസ്ഥാന്‍ സൗരോര്‍ജത്തിൻ്റെ കേന്ദ്രമായിരുന്നിട്ട് കൂടി, മറ്റ് പ്രദേശങ്ങളിലെ ഖനികളില്‍ നിന്ന് കല്‍ക്കരി എത്താന്‍ വൈകിയാല്‍ വേനലില്‍ ആവശ്യത്തിന് വൈദ്യുതി വിതരണം ഉറപ്പ് വരുത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്.രാജ്യത്തെ വൈദ്യുതോല്‍പാദനത്തിൻ്റെ 70%-ലധികവും കല്‍ക്കരിയില്‍ നിന്നാണ്. കൂടാതെ വൈദ്യുതി നിലയങ്ങളിലെ കല്‍ക്കരി സംഭരണം മാര്‍ച്ച് അവസാനത്തോടെ സര്‍ക്കാര്‍ ആവശ്യപ്പെട്ട 4.5 കോടി ടണ്ണിനും കുറവാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും