INDIA

ബിജെപിക്കും 'ആപ്പി'നുമിടയിലെ റോഹിങ്ക്യൻ അഭയാർത്ഥി ജീവിതം

വര്‍ഗീയ ധ്രൂവീകരണത്തിന് സഹായകരമാകുന്ന നിലപാടുകളിലേക്ക് ബിജെപിയും എഎപിയും മാറുന്നതാണ് റോഹിങ്ക്യന്‍ വിഷയം തെളിയിക്കുന്നത്

വെബ് ഡെസ്ക്

എങ്ങനെയാണ് ഒരു രാജ്യം അഭയാർത്ഥികളെ നേരിടേണ്ടത്?? റോഹിങ്ക്യന്‍ വംശജരുടെ കാര്യത്തില്‍ മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോഴും, അന്താരാഷ്ട്ര മനുഷ്യവകാശ നിയമങ്ങളല്ല റോഹിങ്ക്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ പരിഗണനയെന്നാണ് കേന്ദ്രം വാദിച്ചത്.

ബിജെപിക്ക് മാത്രമല്ല, ഇക്കാര്യത്തില്‍ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കും ഇതേ സമീപനം തന്നെയാണ്. പുരോഗമന-ക്ഷേമ രാഷ്ട്രീയമെന്ന ആശയം റോഹിങ്ക്യന്‍ മനുഷ്യാവകാശ പ്രശ്‌നത്തിന് മുന്നില്‍ ആം ആദ്മി കൈയൊഴിഞ്ഞു. തങ്ങളുടെ മേഖലകളില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് സഹായകരമാകുന്ന നിലപാടുകളിലേക്ക് പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നതാണ് റോഹിങ്ക്യന്‍ വിഷയം തെളിയിക്കുന്നത്. ബിജെപിക്കും ആപ്പിനുമിടയിലെ റോഹിങ്ക്യൻ അഭയാർത്ഥി ജീവിതം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യധാരയില്‍നിന്ന് മാനവികത കുടിയൊഴിഞ്ഞുപോകുകയാണോ എന്ന സംശയമാണ് ഉയർത്തുന്നത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം