INDIA

ഏക വ്യക്തിനിയമം: അന്തിമ റിപ്പോർട്ടിന് മുൻപ് ഗോത്രവിഭാഗങ്ങളെക്കുറിച്ച് പഠിക്കണം; ലോ കമ്മീഷനോട് ആർഎസ്എസ് സംഘടന

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ട് ആശങ്കപ്പെടരുതെന്ന് പട്ടിക വിഭാഗങ്ങളോട് അഖില ഭാരതീയ വനവസി കല്യാൺ ആശ്രം

വെബ് ഡെസ്ക്

ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങളും പാരമ്പര്യവും മനസിലാക്കിയാകണം ഏക വ്യക്തിനിയമവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കേണ്ടതെന്ന് ലോ കമ്മീഷനോട് ആർഎസ്എസ് സംഘടന. ഈ വിഷയങ്ങളിൽ പഠനം നടത്താതെ തിടുക്കപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കരുതെന്ന് ആർഎസ്എസിന് കീഴിലുള്ള അഖില ഭാരതീയ വനവസി കല്യാൺ ആശ്രം ആവശ്യപ്പെട്ടു. യുസിസിയുമായി ബന്ധപ്പെട്ട് പാർലമെന്ററി സമിതി അധ്യക്ഷനും ബിജെപി അംഗവുമായ സുശീൽ കുമാർ മോദി മുന്നോട്ടുവച്ച നിർദേശത്തെ സംഘടന സ്വാഗതം ചെയ്തു. ആദിവാസി ക്ഷേമം ലക്ഷ്യമിട്ട് ആർഎസ്എസിന് കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് അഖില ഭാരതീയ വനവസി കല്യാൺ ആശ്രം.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ട് ആശങ്കപ്പെടുന്നതിനു പകരം, ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾ ലോ കമ്മീഷനിൽ നിന്ന് തന്നെ ദൂരീകരിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് വിവിധ ആദിവാസി ക്ഷേമസംഘടനകളോട് അഖില ഭാരതീയ വനവസി കല്യാൺ ആശ്രം നിർദേശിച്ചു.

സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന യുസിസിയുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ സാധാരണക്കാർക്ക് ആശങ്കകളുണ്ടാക്കുന്നതാണെന്ന് വനവാസി കല്യാൺ ആശ്രം ചൂണ്ടിക്കാട്ടുന്നു. പട്ടികവർഗം വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട സാഹചര്യമാണ് സംഘടന പ്രത്യേകം ഊന്നൽനൽകുന്നത്. കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകുന്ന തീരുമാനമെന്താകുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. അതുകൊണ്ടുതന്നെ ആചാരങ്ങളും പാരമ്പര്യവും ലംഘിക്കപ്പെടുമെന്ന ആശങ്ക പട്ടികവർഗങ്ങൾക്കുണ്ടെങ്കിൽ ലോ കമ്മീഷനോട് കൃത്യമായി പങ്കുവയ്ക്കണമെന്ന് അഖില ഭാരതീയ വനവസി കല്യാൺ ആശ്രം നിർദേശിക്കുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും മറ്റ് മേഖലകളിലെയും ആദിവാസ- ഗോത്ര വിഭാഗങ്ങളെ പുതിയ നിയമത്തിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തണമെന്ന് പാർലമെന്ററി സമിതി യോഗത്തിൽ ബിജെപി ആവശ്യപ്പെട്ടിരുന്നു. ചെയർമാൻ സുശീൽ കുമാർ മോദി തന്നെയാണ് യോഗത്തിൽ നിർദേശം മുന്നോട്ടുവച്ചത്.

ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് ജൂലൈ 14 വരെ ഓണ്‍ലൈനായി അഭിപ്രായങ്ങളും ആശങ്കകളും ലോ കമ്മീഷന് സമര്‍പ്പിക്കാം. കൂടിയാലോചനകള്‍ക്കും വിശദമായ പഠനത്തിനും ശേഷമായിരിക്കും കമ്മീഷന്‍ പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം