INDIA

നേതാജിയുടെ ജന്മദിനം ആഘോഷമാക്കാന്‍ ആര്‍എസ്എസ്: പിതാവിന്റെ പാരമ്പര്യം ചൂഷണം ചെയ്യാനുള്ള നീക്കമെന്ന് അനിത ബോസ്

അവര്‍ക്ക് വളരെ ലളിതമായ ഒരു ലേബല്‍ ഇടുകയാണെങ്കില്‍ അവര്‍ വലതുപക്ഷമാണെന്നും സുഭാഷ് ചന്ദ്രബോസ് ഇടതുപക്ഷമാണെന്നും അനിത

വെബ് ഡെസ്ക്

ജനുവരി 23ന് സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക ദിനം ആഘോഷിക്കാനുള്ള ആര്‍എസ്എസിന്റെ പദ്ധതികള്‍ക്കിടയില്‍ തന്റെ പിതാവിന്റെ പാരമ്പര്യം ചൂഷണം ചെയ്യാനാണ് ആര്‍എസ്എസിന്റെ നീക്കമെന്ന് ചൂണ്ടിക്കാട്ടി മകള്‍ അനിത ബോസ്. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും സുഭാഷ് ചന്ദ്ര ബോസിന്റെ മതേതര ആശയങ്ങളും രണ്ട് ധ്രുവങ്ങളിലാണെന്നും അനിത പറഞ്ഞു. പ്രത്യയശാസ്ത്രമനുസരിച്ച്‍ മറ്റ് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയങ്ങളേക്കാളും സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളോട് കൂടുതല്‍ ചേര്‍ന്നുപോകുന്നത് കോണ്‍ഗ്രസിന്റെ ആശയങ്ങളാണെന്നും അനിത പറഞ്ഞു.

സുഭാഷ് ചന്ദ്ര ബോസിന്റെ ആശയങ്ങള്‍ എല്ലാ മതത്തില്‍പ്പെട്ടവരേയും ബഹുമാനിക്കുന്നതാണെന്നും എന്നാല്‍ ആര്‍എസ്എസിന്റേത് അതല്ലെന്നും അനിത പറഞ്ഞു. സുഭാഷ് ചന്ദ്രബോസ് ഒരു തികഞ്ഞ ഹിന്ദുവാണ്. എന്നാല്‍, അദ്ദേഹം വിവിധ മതങ്ങളിലുള്ളവരെ ബുഹുമാനിക്കുമായിരുന്നെന്നും അനിത ബോസ് വ്യക്തമാക്കി.

പ്രത്യയശാസ്ത്രമനുസരിച്ച്‍ മറ്റ് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയങ്ങളേക്കാളും സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളോട് കൂടുതല്‍ ചേര്‍ന്നുപോകുന്നത് കോണ്‍ഗ്രസിന്റെ ആശയങ്ങളാണെന്ന് അനിത ബോസ്

ആര്‍എസ്എസിനും ബിജെപിക്കും അദ്ദേഹത്തിന്റെ ആശയങ്ങളോട് കിടപിടിക്കാന്‍ സാധിക്കില്ലെന്നും അവര്‍ക്ക് വളരെ ലളിതമായ ഒരു ലേബല്‍ ഇടുകയാണെങ്കില്‍ അവര്‍ വലതുപക്ഷമാണെന്നും സുഭാഷ് ചന്ദ്രബോസ് ഇടതുപക്ഷ മാണെന്നും അനിത ബോസ് പിടിഐയോട് പറഞ്ഞു.

''ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഞാന്‍ കേട്ടതില്‍ നിന്ന്, ആര്‍എസ്എസിന്റേയും സുഭാഷ്ചന്ദ്രബോസിന്റേയും ചിന്താഗതികള്‍ രണ്ട് ധ്രുവങ്ങളിലാണ്. രണ്ട് മൂല്യ വ്യവസ്ഥകളും പൊരുത്തപ്പെടുന്നുമില്ല. നേതാജിയുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് ആര്‍എസ്എസിന് തോന്നിയാല്‍ അത് തീര്‍ച്ചയായും നന്നായിരിക്കും'' അനിത പറഞ്ഞു.

പല സംഘടനകളും സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികം പല രീതികളില്‍ ആഘോഷിക്കാനൊരുങ്ങുന്നുണ്ട്. അതില്‍ പലയാളുകളും അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിക്കുന്നവരുമാണ്. ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട ആര്‍എസ്എസിന്റെ ആഘോഷങ്ങള്‍ അദ്ദേഹത്തിന്റെ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്നതാണെന്നും അനിത പറഞ്ഞു. ബിജെപി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിപുലമായ പരിപാടികളാണ് അദ്ദേഹത്തെ ആദരിക്കാനായി നടത്തുന്നത്. സുഭാഷ് ചന്ദ്ര ബോസ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു നിലപാട് അദ്ദേഹം സ്വീകരിച്ചാല്‍ അദ്ദേഹത്തിന് ഇപ്പോഴുള്ള സ്വീകാര്യത ഉണ്ടാകില്ലെന്നും അനിത കൂട്ടിച്ചേർത്തു.

ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട ആര്‍എസ്എസിന്റെ ആഘോഷങ്ങള്‍ അദ്ദേഹത്തിന്റെ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്നതാണെന്നും അനിത

ജനുവരി 23 ന് വിപുലമായ പരിപാടികള്‍ക്കാണ് ആര്‍എസ്എസ് ഒരുങ്ങുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഷാഹിദ് മിനാര്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് സംസാരിക്കുമെന്നാണ് ആര്‍എസ്എസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം