വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ട്ടിപിസിആര്‍ നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. രോഗികള്‍ക്കും രോഗ ലക്ഷണങ്ങളുള്ളവര്‍ക്കും ക്വാറന്റൈനും വേണ മെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനം ശക്തമായ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പുതിയ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപനം ശക്തമായ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.
വിമാനത്താവളങ്ങളില്‍ പാലിക്കേണ്ട കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു. വിവിധ രാജ്യങ്ങള്‍ നിന്നെത്തുന്ന യാത്രികരില്‍ രണ്ട് ശതമാനം പേരെ പരിശോധയ്ക്ക് വിധേയമാക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ്ങും പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ വൈറസിന്റെ വകഭേദം കണ്ടെത്തുന്നതിനുള്ള ജെനോമിക് ടെസ്റ്റിനും വിധേയമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയരുന്നു. വകഭേദം കണ്ടെത്തിയ ശേഷം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കാനും മാര്‍ഗനിര്‍ദേശമുണ്ടായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ഡിസംബര്‍ 24 മുതല്‍ നിലവില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു.