അശോക് ഗെഹ്‌ലോട്ട്, സച്ചിന്‍ പൈലറ്റ് 
INDIA

പ്രതിസന്ധി തീരാതെ രാജസ്ഥാന്‍ കോണ്‍ഗ്രസ്; ഒറ്റയാള്‍ പ്രചാരണത്തിനൊരുങ്ങി സച്ചിന്‍ പൈലറ്റ്

വെബ് ഡെസ്ക്

നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുമ്പോഴും അടിയൊഴിയാതെ രാജസ്ഥാന്‍ കോണ്‍ഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് തന്നെയാണ് കോണ്‍ഗ്രസിനെ വട്ടംചുറ്റിക്കുന്നത്. സച്ചിന്‍ പൈലറ്റ് നിശ്ചയിച്ചിരിക്കുന്ന ഒറ്റയാള്‍ പ്രചാരണ പരിപാടിയാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന ഒറ്റയാള്‍ പ്രചാരണത്തില്‍, കര്‍ഷകരും യുവാക്കളും ഉള്‍പ്പെടുന്ന പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാനാണ് സച്ചിന്റെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് 10 മാസം മാത്രം ശേഷിക്കെ, സമ്മര്‍ദ തന്ത്രമെന്നോണമാണ് സച്ചിന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാവരെയും ഒന്നിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്കും രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സച്ചിന്റെ നീക്കം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുപിന്തുണ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സച്ചിന്റെ പ്രചാരണം എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുപിന്തുണ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സച്ചിന്റെ പ്രചാരണം എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ നിന്ന് ലഭിച്ച ഊര്‍ജം നശിക്കാതെ കര്‍ഷകരിലേക്കും യുവാക്കളിലേക്കും എത്തിക്കാനുള്ള ശ്രമമാണ് സച്ചിന്റേത്. രാഹുല്‍ ഉള്‍പ്പെടെ നേതാക്കളുടെ പിന്തുണ സച്ചിന് ഉണ്ടെന്നുമാണ് അവരുടെ വാദം. 2003ലും 2013ലും സംഭവിച്ചതുപോലെ കോണ്‍ഗ്രസിന് തിരിച്ചടി നേരിടാതിരിക്കാനുള്ള മുന്‍കരുതലാണ് ജാട്ട് ഭൂരിപക്ഷ പ്രദേശങ്ങളിലേക്കുള്ള പര്യടനമെന്നും വിലയിരുത്തലുണ്ട്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന രാഷ്ട്രീയത്തില്‍ തനിക്കുള്ള സ്വാധീനം നിലനിര്‍ത്താനും ശക്തി പ്രകടിപ്പിക്കാനുമുള്ള ശ്രമമാണ് സച്ചിന്‍ നടത്തുന്നതെന്നാണ് മറുവാദം. ഗെഹ്ലോട്ടിനെതിരായ യുദ്ധ പ്രഖ്യാപനമായി സച്ചിന്റെ ഒറ്റയാള്‍ പ്രചാരണത്തെ വിലയിരുത്തുന്നവരും ഏറെയാണ്. ഇത്തരമൊരു പ്രചാരണ പരിപാടിക്ക് കോണ്‍ഗ്രസ് നേതൃത്വം പച്ചക്കൊടി വീശിയിട്ടില്ലെന്നുമാണ് മറുപക്ഷം പറയുന്നത്.

രാജ്യത്ത് കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. എന്നാല്‍, പ്രതിപക്ഷ വെല്ലുവിളികളേക്കാള്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കോണ്‍ഗ്രസിന് പലപ്പോഴും വെല്ലുവിളിയാകുന്നത്. ഏതൊരു തര്‍ക്കത്തിലും ഇരുധ്രുവങ്ങളിലുമായി ഗെഹ്ലോട്ടും സച്ചിനും ഉണ്ടായിരിക്കുമെന്നതാണ് നേതൃത്വത്തിന് തലവേദനയാകുന്നത്. പലപ്പോഴായി നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ക്കും പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി സംസ്ഥാനത്തെത്തിയത്. ഒറ്റക്കെട്ടായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന ആഹ്വാനം നിലനില്‍ക്കുമ്പോഴും സച്ചിന്‍ തൃപ്തനായിരുന്നില്ല. അതിന്റെ ബാക്കിയാണ് ഒറ്റയാള്‍ പ്രചാരണം. കോണ്‍ഗ്രസ് നേതൃത്വത്തെയാകെ സമ്മര്‍ദത്തിലാക്കുകയാണ് സച്ചിന്റെ ലക്ഷ്യമെന്നാണ് പൊതു വിലയിരുത്തല്‍.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ