INDIA

ഗിനിയിൽ തടവിലാക്കിയ നാവികർക്ക് മോചനം; മലയാളികളുൾപ്പെടെ 16 ഇന്ത്യക്കാര്‍

നാവികരേയും കൊണ്ടുള്ള കപ്പൽ ഒന്‍പത് ദിവസം കൊണ്ട് കേപ്ടൗണില്‍ എത്തും

വെബ് ഡെസ്ക്

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗ സംഘത്തിന് മോചനം. ഇവരേയും കൊണ്ടുള്ള കപ്പൽ ഒന്‍പത് ദിവസം കൊണ്ട് കേപ്ടൗണില്‍ എത്തും. ഇവിടെ നിന്ന് ഓരോരുത്തര്‍ക്കും നാട്ടിലേക്ക് മടങ്ങാനാകും.

ഗിനിയന്‍ നേവി വളഞ്ഞ് ജീവനക്കാരെ വളഞ്ഞപ്പോഴാണ് നൈജീരിയന്‍ നേവിയാണെന്ന് അറിയുന്നത്

നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്. ഇതിനിടെ വേറൊരു ബോട്ട് കപ്പല്‍ ലക്ഷ്യമാക്കി വരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കടല്‍ക്കൊള്ളക്കാരാണെന്ന് വിചാരിച്ച് കപ്പല്‍ ഉടന്‍ മാറ്റുകയായിരുന്നു. പിന്നീടാണ് ഇത് നൈജീരിയൻ നാവികസേനയാണെന്ന് വ്യക്തമായത്.

16 അംഗ ഇന്ത്യന്‍ സംഘത്തിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ടായിരുന്നു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 അംഗ ഇന്ത്യന്‍ സംഘം ഇവിടെയുണ്ട്. മറ്റ് പത്തുപേര്‍ വിദേശികളാണ്. അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഗിനിയന്‍ നേവി രണ്ടുലക്ഷം ഡോളര്‍ മോചന ദ്രവ്യം കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. അതു പ്രകാരം മോചനദ്രവ്യം നല്‍കിയതുമായിരുന്നു. എന്നാല്‍ മോചനം ഇപ്പോഴാണ് സാധ്യമായത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ